ഹിമ്മത്നഗര്‍ (ഗുജറാത്ത്): ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ എന്നതിന് അര്‍ത്ഥം ഇരട്ട പരിശ്രമങ്ങളിലൂടെ ഇരട്ട നേട്ടം എന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഹിമ്മത്നഗറില് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിജയ് സങ്കല്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ന് ഗുജറാത്തിലെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ബിജെപിക്ക് സ്ഥാനമുണ്ട്. പാര്‍ട്ടിയോട് വിശ്വാസവും. ഹിമ്മത്നഗര്‍ ബിജെപിയുമായി ശക്തമായ ബന്ധം പങ്കിടുന്നു. ജനങ്ങളുടെ പിന്തുണ ഇന്ന് എക്കാലത്തെയും ഉയര്‍ന്ന സ്ഥാനത്താണ്. അഴിമതി വിഷയത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് അവരുടെ നേതാക്കള്‍ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ആകുലരായില്ലെന്നും സ്വാര്‍ത്ഥതാല്‍പ്പര്യത്തില്‍ വ്യാപൃതരായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ഷകരില്‍ നിന്ന് വാങ്ങി ധാന്യങ്ങളുടെ 100 ഇരട്ടിയാണ് ബിജെപി സംഭരിച്ചത്. കോണ്‍ഗ്രസ് ഭരണത്തില്‍ നാലു കോടി വ്യാജ റേഷന്‍ കാര്‍ഡുകളാണ് നിലനിന്നിരുന്നത്. ബിജെപി സര്‍ക്കാര്‍ ഇതിനു അന്ത്യംകുറിച്ചു. ഇരട്ട എഞ്ചിന് സര്‍ക്കാര്‍ അര്‍ത്ഥമാക്കുന്നത് ഇരട്ട ആനുകൂല്യങ്ങള്‍, ഇരട്ട പ്രയത്നം, ഇരട്ടി ഫലങ്ങള്‍ എന്നാണെന്നും അദേഹം വ്യക്തമാക്കി. ബിജെപി കോട്ടയായ ഗുജറാത്തില്‍ ഏഴാം തവണയും അധികാരത്തില്‍ തിരിച്ചെത്താനുള്ള ലക്ഷ്യത്തിലാണ് പാര്‍ട്ടി. 2001 മുതല്‍ 2014 വരെ ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തികൂടിയാണ് മോദി.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനാണ്. അതേസമയം, തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് പൂര്‍ണമായി. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 19 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകീട്ട് മൂന്ന് മണി വരെ 48.48 ശതമാനമാണ് പോളിങാണ് രേഖപ്പെടുത്തിയത്. ഇത് ഉയര്‍ന്ന പോളിങ്ങ് ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: