ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ജപ്പാന് എതിരാളികള്‍ സ്പെയ്ന്‍, ജര്‍മനിക്ക് കോസ്റ്ററിക്ക. രാത്രി 12.30ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ജപ്പാന്-സ്പെയിന് പോരാട്ടം. അതേസമയത്ത് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ കോസ്റ്ററിക്ക-ജര്‍മനിയെയും നേരിടും. ഗ്രൂപ്പില്‍ രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി സ്പെയ്നാണ് മുന്നില്‍.
ജപ്പാനും കോസ്റ്ററിക്കയ്ക്കും മൂന്ന് പോയിന്റ് വീതം. ഒരു പോയിന്റ് മാത്രമുള്ള ജര്‍മനി നാലാമത്. സ്പെയ്നിന് സമനില മാത്രം മതി പ്രീ ക്വാര്‍ട്ടറിലെത്താന്‍. ജപ്പാനെ സംബന്ധിച്ച് സമനിലയാണെങ്കില്‍ കോസ്റ്ററിക്ക-ജര്‍മനി ഫലത്തെ ആശ്രയിച്ചാകും പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.
ജപ്പാനും ജര്‍മനിയും തോറ്റാല്‍ സ്പെയിനിനൊപ്പം കോസ്റ്ററിക്ക അവസാന പതിനാറിലെത്തും. ജര്‍മനി കോസ്റ്ററിക്കക്കെതിരെ മികച്ച വിജയം നേടുകയും ജപ്പാന് സ്പെയ്നിനോട് തോല്‍ക്കുകയും വേണം. മറിച്ച് രണ്ട് കളികളും സമനിലയില്‍ പിരിഞ്ഞാല്‍ സ്പെയ്നും ജപ്പാനുമാകും പ്രീ ക്വാര്‍ട്ടറിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: