ഗ്രൂപ്പ് എഫില്‍ ബെല്‍ജിയം നടുക്കലില്‍. ജയിച്ചാല്‍ മാത്രമേ ലോക രണ്ടാം നമ്പര്‍ ടീമായ അവരുടെ മുന്നോട്ടുള്ള യാത്ര സുഗമമാകു. നിലവിലെ റണ്ണറപ്പ് കരുത്തരായ ക്രൊയേഷ്യയാണ് എതിരാളിയെന്നതാണ് അവരുടെ വലിയ പ്രതിസന്ധി. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ മൊറോക്കോ കാനഡയെ നേരിടും. മത്സരങ്ങള്‍ ഇന്ന് രാത്രി 8.30ന്.
നാലു പോയിന്റ് വീതമുള്ള ക്രൊയേഷ്യയും മൊറോക്കോയുമാണ് ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ബെല്‍ജിയത്തിന് മൂന്ന് പോയിന്റ്. കാനഡയാണ് എതിരാളിയെന്നതിനാല്‍ മൊറോക്കോയ്ക്ക് പ്രതീക്ഷയുണ്ട്. മത്സരങ്ങള്‍ സമനിലയിലായാല്‍ ക്രൊയേഷ്യയും മൊറോക്കോയും മുന്നേറും. ജയിച്ചാല്‍ ബെല്‍ജിയവും മൊറോക്കോയുമാകും നോക്കൗട്ടിലെത്തുക. തോറ്റാല്‍ മൊറോക്കോയ്ക്ക് ക്രൊയേഷ്യ-ബെല്‍ജിയം മത്സരഫലത്തെ ആശ്രയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: