Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ശാസ്ത്രജ്ഞര്‍ പൊതുസമൂഹവുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തണം: കേന്ദ്ര ബയോ ടെക്നോളജി സെക്രട്ടറി

ആര്‍ജിസിബിയില്‍ നാല് ദിവസത്തെ ഡിബിടി കോണ്‍ക്ലേവിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2022, 04:32 pm IST
in Technology

 

തിരുവനന്തപുരം: പൊതുസമൂഹവുമായി ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവ് ശാസ്ത്രലോകം ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ബയോ ടെക്നോളജി വകുപ്പ് (ഡിബിടി) സെക്രട്ടറി ഡോ.രാജേഷ് ഗോഖലെ പറഞ്ഞു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) യില്‍ നാല് ദിവസത്തെ ഡിബിടി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 
സാങ്കേതികവിദ്യയും ശാസ്ത്രവും തമ്മില്‍ ബന്ധപ്പെട്ടു നില്‍ക്കേണ്ടത് പ്രധാനമാണ്. ഈ ബന്ധം ഇല്ലാത്തതാണ് ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്നം. ട്വിറ്ററും ഫേസ്ബുക്കും വീഡിയോകളും പത്രങ്ങളും ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെ നിരന്തരം ആശയവിനിമയം നടത്താന്‍ ശാസ്ത്രസമൂഹം പരിശീലിക്കണമെന്നും ഗോഖലെ പറഞ്ഞു. ശാസ്ത്രലോകത്തിന് പിന്തുണ ലഭിച്ചില്ലെങ്കില്‍ രാജ്യപുരോഗതിയെ തന്നെ ബാധിക്കും. പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിന് സഹകരണ പദ്ധതികള്‍, ടീം വര്‍ക്ക്, വിദഗ്ധരുമായി ബന്ധപ്പെടല്‍ എന്നിവ ആവശ്യമാണ്. സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ തന്ത്രപ്രധാനമാണെന്നതിനാല്‍ പുറത്ത് എന്ത് പങ്കിടണം, എന്തൊക്കെ ചെയ്യരുത് എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ഇപ്പോള്‍ ലോകം പൂര്‍ണമായും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ്. 21-ാം നൂറ്റാണ്ടിലെ അടിസ്ഥാന സാങ്കേതിക വിദ്യകളില്‍ രാജ്യത്തിന് എത്രമാത്രം ശക്തരാകാന്‍ കഴിയും എന്നതാണ് ഉറ്റുനോക്കുന്നത്.

ഇന്ത്യന്‍ ബയോ ഇക്കണോമി 2021 ല്‍ 70.2 ബില്യണ്‍ ഡോളറില്‍ നിന്ന് 80.12 ബില്യണ്‍ ഡോളറായി വളര്‍ന്നു, കഴിഞ്ഞ വര്‍ഷം മൊത്തം 1,128 ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കപ്പെട്ടു. 2021 ല്‍ ഇന്ത്യ ആകെ 506.7 ദശലക്ഷം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തി. കൂടാതെ 1.45 ബില്യണ്‍ ഡോസ് കോവിഡ് 19 വാക്സിനുകള്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് പല പ്രധാന മേഖലകളിലെയും പോലെ ശാസ്ത്രലോകത്തിലും മത്സരാധിഷ്ഠിത നേട്ടം കൈവരിക്കുന്നത് പ്രധാനമാണെന്നും യുവ ശാസ്ത്രജ്ഞ ന്‍മാര്‍ ഇതിനുള്ള കഴിവ് ആര്‍ജ്ജിക്കണമെന്നും ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

യുവശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്രമേഖലയില്‍ മികച്ച നെറ്റ് വര്‍ക്ക് സൃഷ്ടിക്കുന്നതിനുള്ള മികച്ച അവസരമാണ് ഡിബിടി കോണ്‍ക്ലേവ് എന്ന് ഫരീദാബാദിലെ റീജിയണല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍സിബി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സുധാംശു വ്രതി പറഞ്ഞു.

വളര്‍ന്നുവരുന്ന ശാസ്ത്രജ്ഞര്‍ തമ്മിലുള്ള ആശയവിനിമയം ശാസ്ത്രപുരോഗതിക്ക് വളരെ പ്രധാനമാണെന്ന് ‘രാമലിംഗസ്വാമി റീ-എന്‍ട്രി ഫെലോഷിപ്പ്, എം.കെ. ഭാന്‍-യംഗ് റിസര്‍ച്ചര്‍ ഫെലോഷിപ്പ്’ എന്നീ പ്രോഗ്രാമുകളെക്കുറിച്ച് സംസാരിക്കവേ കേന്ദ്ര ബയോ ടെക്നോളജി വകുപ്പ് സീനിയര്‍ അഡ്വൈസറും ശാസ്ത്രജ്ഞനുമായ എച്ച്.സഞ്ജയ് കുമാര്‍ മിശ്ര പറഞ്ഞു. സ്വന്തം വിഷയങ്ങളില്‍ വൈദഗ്ധ്യം നേടുന്നതിന് പുറമെ മറ്റ് മേഖലകളിലും എന്താണ് സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ബയോ ടെക്നോളജി വകുപ്പ് ശാസ്ത്രജ്ഞന്‍ ഡോ.ഡിയോ പ്രസാദ് ചതുര്‍വേദി നന്ദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശാസ്ത്ര ഗവേഷകരും വിദഗ്ധരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.

Tags: രാജീവ് ഗാന്ധി ബയോടെക്‌നോളജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇലിനോയ്സ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴുള്ള ചിത്രം (നടുവില്‍) ആര്‍ട്ടിഫിഷ്യന്‍ ഇന്‍റലിജന്‍സിനെക്കുറിച്ച് പഠിച്ച പുസ്തകത്തിന്‍റെ പുറം ചട്ട (വലത്ത്)
Kerala

മോദി സര്‍ക്കാരിലെ ഈ കേന്ദ്രമന്ത്രി 35 വര്‍ഷം മുന്‍പ് യുഎസില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് എടുക്കുമ്പോള്‍ നിര്‍മ്മിത ബുദ്ധി പഠിച്ചിരുന്നു

Technology

ശാസ്ത്ര സാങ്കേതികവിദ്യ മേഖലകളില്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രമായി ആര്‍ജിസിബി

Technology

‘ശാസ്ത്രത്തിന്റെ അതിര്‍വരമ്പുകളുമായി നേര്‍ക്കുനേര്‍’ ; ആവേശമുണ്ടാക്കി വേദഗണിത സെഷനും സയന്‍സ് ക്വിസും

Technology

ഗുരുജി ഗോള്‍വാള്‍ക്കറുടെ പേരിലുള്ള ആദ്യ സര്‍ക്കാര്‍ ഗവേഷണകേന്ദ്രം കേരളത്തില്‍: രാജീവ് ഗാന്ധി ബയോടെക്‌നോളജി രണ്ടാം കേന്ദ്രം ഗുരുജിയുടെ പേരില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.