കൊച്ചി : യതൊരു കണക്കുകളില്ലാതെ ആളുകളെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ല. നിയമനത്തില്‍ പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പ്രസ്താവന.
പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. എന്നാല്‍ ഇതിന് നിയന്ത്രണം കൊണ്ടുവരണം. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെല്ലാം ഈ പരിധി ബാധകമാക്കണം.
നിയമനം സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനം കൈക്കൊള്ളാം. നിരവധി ആളുകളെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചിയിലെ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് വി.ജി. അരുണ്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: