ഇ. നാരായണന്‍കുട്ടി
സംസ്ഥാന ജനറല്‍സെക്രട്ടറി
ഭാരതീയ കിസാന്‍ സംഘ്
ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിതാഭമായ കേരളം പുതിയതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ അതിവൃഷ്ടിയും, അനാവൃഷ്ടിയും, ഉരുള്‍പൊട്ടലും സര്വ്വസാധാരണയായിരിക്കുന്നു. ഇതിലൂടെ ഏറ്റവും കൂടുതല്‍ നഷ്ടപ്പെടുന്നതും, കഷ്ടപ്പെടുന്നതും, കൃഷിയും കര്‍ഷകരുമാണ്. ഒരു കാലത്ത് ഭക്ഷണക്ഷാമം നേരിട്ട കേരളം കര്‍ഷകരുടെ കഠിനപ്രയത്നത്തിന്റെ ഫലമായി ഇന്ന് വളരെയേറെ മുന്നിലെത്തിയിട്ടുണ്ട്. പക്ഷെ കാര്‍ഷിക മേഖലയില്‍ ഉണ്ടായിരുന്ന അനാവശ്യ തൊഴില്‍ സമരങ്ങളും ധാന്യവിള കൃഷികള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയതും, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ലാഭകരമല്ലാത്ത വില മാത്രം ലഭിച്ചിരുന്നതിനാലും, 1975 കാലഘട്ടങ്ങളില്‍ എട്ട് ലക്ഷം ഹെക്ടറില്‍ ഉണ്ടായിരുന്ന നെല്‍കൃഷി 2022ല്‍ രണ്ടു ലക്ഷത്തില്‍ താഴെ ഹെക്ടറിലേയ്ക്ക് കുറഞ്ഞുപോയി. ഒരു വര്‍ഷം കേരളീയര്‍ക്ക് ആവശ്യമായ അരിയുടെ കാല് ഭാഗം മാത്രമേ ഇന്ന് സംസ്ഥാനം ഉല്‍പ്പാദിപ്പിക്കുന്നുള്ളു. മറ്റു തൊഴിലുകള്‍ക്കൊന്നും പോവാതെ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന 34 % വരുന്ന കര്‍ഷകര്‍ വളരെയേറെ നഷ്ടവും കഷ്ടവും സഹിച്ചുകൊണ്ടാണ് ഈ ഉല്‍പ്പാദനം ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് യഥാസമയം പാവപ്പെട്ട കര്ഷകന് നിശ്ചയിക്കപ്പെട്ട താങ്ങു വില നല്കി സര്‍ക്കാര്‍ ഏറ്റെടുത്ത് അരിയാക്കി പൊതുവിതരണ കേന്ദ്രം വഴി നല്കുവാന് തയ്യാറാവുന്നില്ല. പകരം സര്‍ക്കാര്‍ ആന്ധ്രയില്‍ പോയി അരിക്ക് വേണ്ടി കൈനീട്ടി നില്ക്കുന്നു. കര്‍ഷകരെ ഇത്രയേറെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യാ മഹാരാജ്യത്ത് മറ്റെവിടെയും ഉണ്ടാവുമെന്ന് തോന്നുന്നില്ല. കുട്ടനാടന്‍ നെല്‍കര്‍ഷകരുടെ ശാശ്വതപരിഹാരമായി കൊട്ടിഘോഷിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച കുട്ടനാടന്‍ പാക്കേജ് ഇപ്പോഴും കടലാസില്‍ തന്നെ.
ഹരിതവിപ്ലവത്തിന്റെചുവടുപിടിച്ച് കൂടുതല്‍ ഭാഷ്യധാന്യ ഉത്പാദനം ഉണ്ടാക്കുന്നതിനായി വിദേശ ഹൈബ്രിഡ് വിത്തിനങ്ങള്കൃഷിചെയ്തു തുടങ്ങിയതിലൂടെ രാസവളങ്ങള്‍, കളനാശിനികള്‍, കുമിള്‍നാശിനികള്‍, രാസകീടനാശിനികള്‍, എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചു. കൃഷിസ്ഥലങ്ങളും, പുഴകളും വിഷലിപ്തമായി. ഭൂമിയുടെയും പരിസ്ഥിതിയുടെയും ഘടനയില്‍മാറ്റം സംഭവിച്ചു. കര്‍ഷകന്റെ മിത്രകീടങ്ങളായ മണ്ണിര, തവള, മത്സ്യം എന്നിവയും പരാഗണസഹായികളായിരുന്ന തേനീച്ച, ചിത്രശലഭങ്ങള്‍, തുമ്പിപോലുള്ളവയെല്ലാം നശിപ്പിക്കപ്പെട്ടു. കൊതുകുകളുടെ പ്രജനനകേന്ദ്രമായി കേരളം മാറി. തല്‍ഫലമായി കേരളജനതയുടെ കാലന്മാരായി കേട്ടുകേള്‍വി പോലുമില്ലാത്ത ഡെങ്കിപ്പനി, തക്കാളിപ്പനി, പന്നിപ്പനി, പക്ഷിപ്പനി എന്നിവയെല്ലാം പടര്‍ന്നുപിടിക്കുന്നു. വിഷലിപ്തമായഭക്ഷണം നിത്യേന കഴിക്കുന്നതിലൂടെ ഹൃദയരോഗികള്‍, കാന്‍സര്‍രോഗികള്‍ എന്നിവരുടെ എണ്ണം വര്‍ധിച്ചു. ചെറുപ്പക്കാരില്‍ പൊണ്ണത്തടി (ീയശശെ്യേ) വര്‍ദ്ധിച്ചു. എന്തിനേറെ വിശദീകരിക്കുന്നു, ഇന്ന് മാതാപിതാക്കള്‍ മക്കളുടെ വിവാഹം നടത്തുന്നതിനേക്കാള്‍ ഏറെപണം ചെലവഴിക്കുന്നതും ഒരുകുഞ്ഞിക്കാല്കാണുന്നതിനാണ് എന്നുപറഞ്ഞാല്‍ അതിശയോക്തി ആവുകയില്ല. കേരളത്തില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന എല്ലാവിളകളുംസര്ക്കാര് വനംവകുപ്പിന്റെ ഓമനകളായ പന്നി, മയില്‍, കുരങ്ങ്, ആന എന്നിവയ്ക്ക് ആഹാരമാവുന്നതിലൂടെ കര്‍ഷകന്റെ അടുപ്പില്‍ തീപുകയില്ല എന്നുമാത്രമല്ല, അവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കര്ഷകന് ഈ ജനാധിപത്യ രാജ്യത്തെ ഒരുസാമാന്യ പൗരന് ലഭിക്കുന്ന നീതിപോലും നിഷേധിക്കപ്പെടുന്നു.
കൃഷിയെ ധാര്‍മിക പ്രവര്‍ത്തിയായി ചിന്തിച്ചുവന്നിരുന്ന കര്‍ഷകരെ വാണിജ്യവല്ക്കരിക്കപ്പെട്ടതോടുകൂടി നെല്‍കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍ കൂടുതല്‍ ലാഭം കിട്ടുന്ന നാണ്യവിളകൃഷിയിലേക്ക് മാറ്റപ്പെടുകയായിരുന്നു. ഇതിന്റെ ഫലമായി ധാന്യവിളകൃഷിയുടെ വിസ്തൃതി കുറയുകയും നാണ്യവിളക്കൃഷിയുടെ വിസ്തൃതി വര്‍ദ്ധിക്കുകയുമായിരുന്നു. ഒരുവര്‍ഷത്തിന്റെ മുക്കാല്‍പങ്ക് (ഏകദേശം പത്തുമാസം)എട്ട് ലക്ഷത്തോളം ഹെക്ടര്‍വരുന്ന നെല്‍പ്പാടങ്ങള്‍ ജലസമൃദ്ധമായിരുന്നു. മാത്രമല്ല പശ്ചിമഘട്ടമലനിരകളില്നിന്നും നീര്ചാലുകളായി, തൊടുകളായി, നദികള്നിറഞ്ഞൊഴുകുന്നതിനാല് നാട്ടിലെ എല്ലാകുളങ്ങളും കിണറുകളും ഒരിക്കലും വറ്റിയിരുന്നില്ല. കേരളത്തില്‍ നട്ടെല്ലുപോലെ നിവര്‍ന്നു കിടക്കുന്ന പശ്ചിമഘട്ടത്തെ പ്രമുഖകാലാവസ്ഥാ ശാസ്ത്രജ്ഞനായിരുന്ന മാധവഗാഡ്ഗില്‍ വിശേഷിപ്പിച്ചത് കേരളത്തിന്റെജലകുംഭം എന്നായിരുന്നു. ഇവിടെനിന്നും ഉത്ഭവിക്കുന്ന44നദികള്‍ കേരളത്തിന്റെ നാഡീഞരമ്പുകളായിരുന്നു. എന്നാല്‍ ഇന്ന് നദികള്‍ വറ്റിവരണ്ടു തുടങ്ങിയിരിക്കുന്നു. പശ്ചിമഘട്ടത്തിന്റെ നാശം കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ടാക്കിയിരിക്കുന്നു. മേഘവിസ്ഫോടനങ്ങളും ഉരുള്‍പൊട്ടലും തുടര്‍ന്ന് വരള്‍ച്ചയും അനുഭവപ്പെടുന്നു. പമ്പയാറിലെ നദീജലപ്രവാഹമാണ് കുട്ടനാടന്കൃഷിസ്ഥലങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതെ ജൈവസമ്പുഷ്ടമായി, ഭൂമിയുടെ ഘടനയെ നിലനിര്‍ത്തുന്നത് എന്ന് മനസ്സിലാക്കാതെ തമിഴ്നാട്ടിലെ വൈപ്പാര്‍-പമ്പാ നദികളെ കൂട്ടിയിണക്കി തമിഴ്നാട്ടിലേയ്ക്ക് അധികജലം നല്‍കണമെന്ന് വാദിക്കുന്നു. കേരളത്തിലെ ഭൂഗര്‍ഭ ജലലഭ്യതയും കുറഞ്ഞുവരുന്നതായിട്ടാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കേരളം അനുവര്‍ത്തിച്ചുവന്നിരുന്ന തെങ്ങ്, കവുങ്ങ്, മറ്റുസുഗന്ധവിളകള് എന്നിവയുടെയൊപ്പം സമ്മിശ്ര ഇടവിളക്കൃഷിയും ചെയ്തിരുന്നതിനാല്‍, ചിലവിളകള്ക്ക് ഉണ്ടാവുന്ന നാശനഷ്ടം, മറ്റുഇടവിളകള് നികത്തുമായിരുന്നു. എന്നാല്‍ ഇന്ന് വലിയ തോതിലുള്ള ഏകവിളസമ്പ്രദായത്തിലൂടെ ഉണ്ടാകുന്ന നഷ്ടം കര്‍ഷകനെ കുത്തുപാള എടുപ്പിക്കുന്ന അവസ്ഥയിലുമായി. കേരളത്തിന്റെ മുഖശ്രീയായ കേരവൃക്ഷത്തെ ഓലചീയലില്നിന്നും, കാറ്റുവീഴ്ചയില്നിന്നും, മണ്ഡരിയില്നിന്നും രക്ഷിച്ചെടുക്കുവാന്‍ കൃഷിവകുപ്പിന് ഇതേവരെയും സാധിച്ചിട്ടില്ലെന്നു മാത്രമല്ല, ലക്ഷകണക്കിന് തെങ്ങുകള്‍ വെട്ടിമാറ്റുന്നതിനായി സാമ്പത്തിക സഹായം നല്കുന്ന സ്ഥാപനമായി കേരവികസനകോര്പ്പറേഷന് അധഃപതിച്ചിരിക്കുന്നു. ഈരോഗങ്ങളെ പ്രതിരോധിച്ച് പുതിയ തെങ്ങുകള്‍ വെച്ചുപിടിപ്പിക്കുന്നതിനായി കൃഷിവകുപ്പ് പദ്ധതി തയ്യാറാക്കി. പത്ത് വര്‍ഷത്തിനുള്ളില്‍ രണ്ടുകോടിതെങ്ങിന് തൈകള്‍ കേരളത്തില്‍ ആകമാനമുള്ള1076 കൃഷിഭവനുകളിലൂടെ 50% സബ്സിഡിനിരക്കില്‍ കര്‍ഷകര്‍ക്ക് നല്കുവാന് 2018ല്‍ പദ്ധതിആരംഭിച്ചുവെങ്കിലും ഇതേവരെയായി ഇരുപത്തിയഞ്ച്ലക്ഷം തെങ്ങിന് തൈകള്‍ മാത്രമാണ് കൃഷിഭവനുകളില്‍ എത്തിച്ചിട്ടുള്ളത്. ഇതുതന്നെ കാലവര്‍ഷം കഴിഞ്ഞുമാത്രം കൃഷിഭവനില്‍ എത്തിയതിനാല്‍ ഏറിയപങ്കും കേടുവരുകയും ചെയ്തു.
നാളികേര സംഭരണം എന്ന ഉമ്മാക്കി കാട്ടി കേരകര്‍ഷകരെ പെരുവഴിയിലാക്കിയ സംരംഭം ഇപ്പോഴും മുട്ടില്‍ ഇഴയുകയാണ്. കേരളത്തില്‍ ഒരുകിലോ തേങ്ങ ഉത്പാദിപ്പിക്കാന്‍ നാല്പത്തിയേഴു രൂപ ചെലവു വരുന്നുണ്ടെന്ന് സര്‍ക്കാര്‍ നിശ്ചയിച്ച അന്വേഷണകമ്മീഷന് തന്നെ തെളിവ് നല്‍കിയിട്ടും, സര്‍ക്കാരിന്റെ സംഭരണവില മുപ്പത്തി രണ്ടു രൂപ മാത്രമാണ്. കോടിക്കണക്കിനുരൂപ മുടക്കി തുടങ്ങിയ ‘നീര’ ഉല്‍പ്പാദനം കേരളത്തിലെ കുത്തക കള്ളുലോബികളുമായുള്ള സര്‍ക്കാരിന്റെ അവിഹിതബന്ധത്തിലൂടെ ചാപിള്ളയായി മാറി. എണ്ണ വ്യാപാരകുത്തക കമ്പനികളുടെ വ്യാജപ്രചരണത്താല് മലയാളികളുടെ വെളിച്ചെണ്ണ ഉപയോഗം75% കുറഞ്ഞു. പകരം വിദേശ ഉല്പന്നങ്ങളായ സൂര്യകാന്തിഎണ്ണയുടെയും, പനഎണ്ണയുടെയും ഉപയോഗം വര്‍ധിപ്പിക്കാനുള്ള കച്ചവടക്കാരുടെയും, ഡോക്ടര്‍മാരുടെയും അവിശുദ്ധകൂട്ടുകെട്ടിനെ ചെറുക്കുന്നതിന് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇതും തെങ്ങു കൃഷിയെ ബാധിച്ചു. കേരളത്തിലെ തൊഴിലില്ലായ്മയുടെ ആക്കംകൂട്ടുന്നതായിരുന്നു, നാലു ലക്ഷത്തോളംപേര്‍ പണിയെടുത്തിരുന്ന കയര്‍വ്യവസായ മേഖലയുടെ തകര്‍ച്ച. തെങ്ങു കൃഷിയുടെ തകര്‍ച്ചയാണ് കയര്‍ വ്യവസായത്തെയും ബാധിച്ചത്.
കേരളത്തിലെജനങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറി ഇവിടെത്തന്നെഉല്പ്പാദിപ്പിക്കുന്നതിനായി സ്കൂള്‍തലം മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വരെ പങ്കാളികളാക്കിക്കൊണ്ട് ‘ഞങ്ങളുംകൃഷിയിലേയ്ക്ക്’ എന്ന സുന്ദരസ്വപ്നം സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഈ പദ്ധതിക്കായി നിത്യേനെ പത്രത്തിലൂടെയും നവമാധ്യമങ്ങളിലൂടെയും പരസ്യം ചെയ്യുന്നസമയത്തു തന്നെയാണ് ഈ അടുത്തദിവസം പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ എന്നസ്ഥലത്ത് കര്‍ഷകര്‍ ടണ്‍കണക്കിന് തക്കാളി ഉല്‍പ്പാദനച്ചെലവ് പോലും ലഭിക്കാത്തതിനാല്‍ റോഡരുകില്‍ തള്ളിയത്. സര്ക്കാര്പച്ചക്കറി കര്‍ഷകര്‍ക്കു വേണ്ടി തുടങ്ങിയ വിഎഫ്പിസികെ പോലുള്ള സ്ഥാപനങ്ങളില്‍ നൂറുകണക്കിന് കൃഷിബിരുദധാരികളും, ആയിരകണക്കിന് ഉദ്യോഗസ്ഥരും, തൊഴിലാളികളും ജോലിചെയ്യുന്നു. കോടിക്കണക്കിനു രൂപമുതല്‍ മുടക്കി പോളിഹൗസ്, ഗ്രീന്‍ഹൗസ്, ശീതീകരണസംവിധാനം,എന്നിവയെല്ലാം ഉപയോഗിച്ച് മികച്ചപച്ചക്കറി വിത്തുല്‍പ്പാദനവും, പഴവര്ഗ്ഗസംഭരണവും വിപണനവും നടത്തുന്നു എന്ന് പറയപ്പെടുമ്പോഴാണ് കര്‍ഷകര്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാവുന്നത്. ഇതു സര്‍ക്കാര്‍ സംവിധാനത്തിന്റെ പിടിപ്പുകേടല്ലാതെ മറ്റെന്താണ്? കേരളത്തിലേയ്ക്ക് മാത്രമായിതമിഴ്നാട് കര്‍ഷകര്‍, ടണ്‍കണക്കിന് കൊടിയ വിഷം തളിച്ച് ഉത്പാദിപ്പിക്കുന്ന വാഴയില മുതല്‍ പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, പൂവ്എന്തിനേറെ കറിവേപ്പില വരെ ഇറക്കുമതി ചെയ്ത് വിപണനം നടത്തുന്നതിലൂടെ, സര്‍ക്കാരിന്റെ വാക്കുകളെ വിശ്വസിച്ച് വായ്പയെടുത്ത് കൃഷിതുടങ്ങിയ പച്ചക്കറി കര്‍ഷകര്‍ കടക്കെണിയിലുമായി.
കാര്‍ഷിക സഹകരണ സംഘങ്ങള്‍ ബ്ലേഡ് കമ്പനികളായി
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മാമ്പഴ ഇനങ്ങള്‍ മാര്‍ക്കറ്റില്‍ ആദ്യം എത്തിക്കുന്നതും പാലക്കാട് ജില്ലയിലെ മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലെ കര്‍ഷകരാണ്. വിഎഫ്പിസികെ എന്ന സംരംഭം നിലവില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മാവ് കര്‍ഷകര്‍ ഇപ്പോഴും ഉത്തരേന്ത്യന്‍ കച്ചവട ലോബിയുടെയും ഇവരുടെ പ്രാദേശിക ദല്ലാളന്മാരുടെയും മുന്നില്‍ നടുവളച്ച് വിലപേശുന്നവരായി തന്നെ തുടരുകയാണ്.
കേരളത്തിലെ ക്ഷീര മേഖലയും നാശത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നു. പോഷക സമൃദ്ധമായ പാല് നല്കി കേരളജനതയെ ആരോഗ്യവാന്മാരാക്കി തീര്‍ക്കാന്‍ രൂപം നല്കിയ മില്‍മയെയാണ് ക്ഷീരകര്‍ഷകരുടെ രക്ഷയ്ക്കായി, കേരളസര്‍ക്കാര്‍ അവതരിപ്പിച്ചിട്ടിട്ടുള്ളത്. ജനങ്ങളുടെ സമ്പൂര്‍ണ്ണ ആരോഗ്യത്തിനാണ് പാല്നല്കുന്നതെങ്കില് കേരളത്തിന്റെ തനതായ ഏറ്റവും പോഷകപ്രദമായ പാല് നല്‍കിയിരുന്ന നാടന്‍ പശുക്കളെ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ജനുസ്സുകളില്‍പ്പെട്ട കാളകളുമായി ബീജസങ്കലനം നടത്തി ആംഗ്ലോഇന്ത്യന് പശുക്കളാക്കിയതും എന്തിനുവേണ്ടിയായിരുന്നു. ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കാന്‍ അമ്പത്തിരണ്ടു രൂപയോളം ചെലവു വരുന്നുണ്ടെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ മിഷണറികളുടെ റിപ്പോര്‍ട്ട് മില്‍മ അറിഞ്ഞതായി നടിക്കാതെ ഒരുലിറ്ററിന് ആറുരൂപ അധികം ക്ഷീരകര്‍ഷകര്‍ക്ക് നല്കുവാന് തീരുമാനം എടുത്തുവെങ്കിലും എല്ലാസത്യങ്ങളും അറിയുന്ന സര്‍ക്കാര്‍ ഇനിയും ഇതിനു അനുവാദം നല്‍കിയിട്ടുമില്ല. മില്‍മ കര്‍ഷകര്‍ക്ക് ആറുരൂപ അധികം നല്കാന്തീരുമാനിച്ചപ്പോള് തന്നെ കൊടുക്കുന്നതിലധികം തിരിച്ചുപിടിക്കാനെന്നവണ്ണം കാലിത്തീറ്റയുടെ വില വര്‍ധിപ്പിക്കുകയുമുണ്ടായി. മില്‍മയുടെ പാല് ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിതവും, വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ക്ഷീരകര്ഷകരുടെവരുമാനം വര്‍ധിപ്പിക്കണമെന്ന് പറഞ്ഞ് ആരംഭിച്ച മില്മപാര്ലറുകള് ഇപ്പോള്‍ വില്‍പ്പന നടത്തുന്നതാവട്ടെ മറ്റുകമ്പനികള്‍ ഉല്പ്പാദിപ്പിക്കുന്നവസ്തുക്കളാണ്. ഈ പ്രവര്‍ത്തികള്‍ ക്ഷീരകര്‍ഷക വികസനത്തിനു വേണ്ടിയായിരുന്നോ.
പരിസ്ഥിതി സംരക്ഷണത്തിന്റെയും ആഗോളതാപനത്തിന്റെയും പ്രചാരകന്മാരായി പ്രവര്‍ത്തനം നടത്തുകയും വഴിയോരങ്ങളിലും ഇലട്രിക് ലൈനുകളുടെ ചുവട്ടില്‍പോലും വൃക്ഷതൈ നടുകയും ചെയ്തുകൊണ്ട് വനവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്നവരുടെ പുതിയ മുദ്രവാക്യമാണ് മാലിന്യമുക്തകേരളം. കേരളം മാലിന്യമാക്കുന്ന വസ്തുക്കള്‍ ഏതെല്ലാമാണെന്നും, മാലിന്യം എന്നനിര്വചനത്തില് ഉള്‍പ്പെടുന്നവ ഏതെല്ലാമെന്നും അടുത്തകാലത്തു വകുപ്പ്മന്ത്രി ഒരുസര്‍ക്കുലര്‍ ഇറക്കുകയും, മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍കേസ് എടുക്കുമെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത് ‘ചാണകം’ മാലിന്യമാണെന്നാണ്. പരിമിതമായ സൗകര്യങ്ങളില്‍ ഒന്നോരണ്ടോ പശുവിനെ പരിപാലിച്ച് ജീവിതം തള്ളിനീക്കുന്ന പാവപ്പെട്ടക്ഷീരകര്ഷകന് മാലിന്യത്തിന്റെ പേരില്‍ കോടതി കേറിഇറങ്ങേണ്ട ഗതികേടിലാകുമെന്നതില് സംശയമില്ല.
ഒരുവര്‍ഷം പതിനേഴുലക്ഷം കന്നുകാലികളെ കശാപ്പ് ചെയ്ത് ഭക്ഷിക്കുകയും വിദേശത്തേക്കുവരെ മാംസം കയറ്റുമതി ചെയ്യുകയുംചെയ്യുന്ന ‘മീറ്റ്കേരളപ്രോഡക്ടസ്’ എന്നപേരില്ആരംഭിച്ചകശാപ്പ് ശാലയും ക്ഷീരകര്‍ഷകനു വേണ്ടിയായിരുന്നോ? മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നിത്യേന കേരളത്തിലേയ്ക്ക് ഇരുപത്തിയഞ്ചു ലക്ഷം മുട്ട എത്തുന്നു എന്ന കണക്കിനെ ആസ്പദമാക്കി വീടുതോറും കോഴികുഞ്ഞുങ്ങളെയും കൂടും നല്കി കേരളത്തിന്റെ സ്വന്തം മുട്ടയും ഇറച്ചിയും ഉത്പാദിപ്പിക്കുന്നതിനായി തുടങ്ങിയ ‘കേരളചിക്കന്’ എന്നസംരംഭത്തിന്റെ ബാക്കിപത്രം തുരുമ്പെടുത്ത് ആക്രിയായി അവശേഷിക്കുന്ന കൂടുകള്മാത്രമാണ്.
നാട്ടിലെ ജൈവിക ഘടനയും പരിസ്ഥിതിയും ജലസ്രോതസ്സുകളും അടുത്ത കാലത്തൊന്നും തിരിച്ചു പിടിക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടതിന്റെ മൂലകാരണം വനനശീകരണവും, രാസവസ്തുക്കളുടെ അതിയായ പ്രയോഗവും, ജൈവകൃഷിക്കാവശ്യമായ ചാണകവും ഗോമൂത്രവും ലഭ്യമല്ലാതായതുമായിരുന്നു എന്ന് ബോധ്യപ്പെട്ടു. ജൈവകൃഷി ചെയ്യുന്നതിലൂടെ കര്ഷകന് ലഭ്യമാകുന്ന ഉല്പ്പന്നക്കുറവിന്റെ നഷ്ടം നികത്തുന്നതിന് രണ്ടിരട്ടിവിലയെങ്കിലും ലഭിച്ചെങ്കിലേ മതിയാവുകയുള്ളു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ വിപണികണ്ടെത്താതെ ജൈവകൃഷി ചെയ്യുന്ന കര്‍ഷകരെ നിലയില്ലാക്കയത്തില്‍ തള്ളിയിടുന്നതിന് സമാനമാണ് പദ്ധതിനടത്തിപ്പ്.
സ്വാഭാവിക വനങ്ങള്‍ നശിപ്പിക്കപ്പെട്ടു
1957 ല്‍ കേരളസംസ്ഥാന രൂപീകരണസമയത്ത് 65% സ്വാഭാവിക വനം ഉണ്ടായിരുന്നുവെങ്കില്‍ 2022ല്‍ അത് 35% ആയി കുറഞ്ഞിരിക്കുന്നു. വനത്തിലെ വിലപ്പിടിപ്പുള്ള ഈട്ടി, തേക്ക്, മഹാഗണി, രക്തചന്ദനം ഉള്‍പ്പെടെ വെട്ടിമാറ്റി കച്ചവടമാക്കിയ മാഫിയകള്‍ ഇത്തരം കുത്സിത പ്രവര്‍ത്തികള്‍ക്ക് തടസ്സമാവുന്നുവെന്ന ഗൂഢാലോചനയുടെ ഫലമായി കാട്ടിനുള്ളില്‍ സന്തോഷത്തോടെ കാട്ടിനും നാട്ടിനും ദോഷം ചെയ്യാതെ ജീവിച്ചിരുന്ന വനവാസികളെ കുടിയിറക്കി. തുടര്‍ന്ന് ഭൂമികയ്യേറ്റം നടത്തിയ ചില സംഘടിതവിഭാഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ സാധൂകരിക്കുന്നതിനായിമാറിമാറി കേരളം ഭരിച്ച സര്‍ക്കാരുകള്‍ക്ക് മേല്‍സമ്മര്‍ദ്ദം ചെലുത്തുന്നതിനായി രാഷ്ട്രീയ മുന്നണികള്‍ വരെ രൂപീകരിക്കുകയായിരുന്നു.
മാധവ ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം ഞങ്ങള്‍ നടപ്പിലാക്കിതുടങ്ങിയിരിക്കുന്നു എന്ന് ഉറക്കെ പ്രഖ്യാപിച്ച വനംവകുപ്പ് സ്വാഭാവിക വനങ്ങള്‍ സംരക്ഷിക്കുന്നതിനും കയ്യേറിയവ തിരിച്ചുപിടിക്കുന്നതിനും പകരം, ജനവാസമേഖലയിലെ കാവുകള്‍ സംരക്ഷിക്കുന്നതിലൂടെയും നാട്ടില്‍ പുറമ്പോക്കായി കിടക്കുന്നസ്ഥലങ്ങളില് ജനങ്ങള്‍ക്ക് ഹൃദയരോഗം വരെ ഉണ്ടാകാന്ശേഷിയുള്ള വിദേശപൂമരങ്ങളായ മഞ്ഞകൊന്ന, അക്കേഷ്യ, കാഷ്യറിനതുടങ്ങിയവ നട്ടുവളര്‍ത്തി വനസംരക്ഷണം ഊര്‍ജിതമായി നടത്തുകയാണ്. മൂന്ന്ലക്ഷത്തിലധികം തൊഴിലാളികളുടെ നിത്യവരുമാന മാര്‍ഗമായിരുന്ന കശുവണ്ടി വ്യവസായം കേരളത്തിലെ കാര്‍ഷിക ഭൂപടത്തില്‍നിന്ന് തന്നെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുന്നതിനായി രൂപം കൊണ്ട പ്രാഥമിക കാര്‍ഷികസഹകരണ സംഘങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും കര്‍ഷകരെ കടക്കെണിയില്‍പ്പെടുത്തി ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന ബ്ലേഡ്സംഘങ്ങളായി മാറ്റുകയും ചെയ്തു.
ഫയലില്‍ ഉണ്ട്; വയലില്ഇല്ല
നമ്മുടെ സംസ്ഥാനം മാറിമാറി ഭരിച്ചവരുടെ ചരിത്രം പരിശോധിച്ചാല്‍ കര്‍ഷകര്‍ക്ക് വേണ്ടികണ്ണീരൊഴുക്കിയ സര്‍ക്കാര്‍ കര്‍ഷകര്‍ക്കുവേണ്ടിയും കൃഷിയുടെ ഉന്നമനത്തിനു വേണ്ടിയും പണം എങ്ങനെചെലവഴിച്ചു എന്നതിന്റെ പൊള്ളത്തരം ശരിക്കും മനസിലാക്കാം. സര്‍ക്കാര്‍ ഉണ്ടാക്കിയ എല്ലാ നയപരിപാടികളും കേരളത്തിലെ കൃഷിമേഖലയെ തകര്‍ക്കുന്ന തരത്തില്‍ മാത്രമായിരുന്നു. കേരളത്തില്‍ എല്ലാവര്ക്കും കൃഷിഭൂമി എന്നമുദ്രാവാക്യം കൊട്ടിയാഘോഷിച്ചുകൊണ്ട് നടപ്പിലാക്കിയ ‘ലാന്‍ഡ് സീലിംഗ്ആക്ട്’ നെല്‍കൃഷിക്ക് മാത്രം ബാധകമായതിനാല്‍ കുറഞ്ഞസ്ഥലത്ത് നെല്‍കൃഷി ലാഭകരമായി ചെയ്യുവാന്‍ സാധ്യമല്ലാതായി. നെല്‍കൃഷി ചെയ്യുന്നവരുടെ എണ്ണവും വിസ്തൃതിയും കുറയുകയും അതെസമയം തോട്ടവിളകള്‍ക്ക് ഈനിയമം ബാധകമല്ലാത്തതിനാല്‍ എസ്റ്റേറ്റുകളുടെ വിസ്തൃതി വര്‍ധിക്കുകയും സ്വാഭാവികവനങ്ങള്‍ ഇല്ലാതാവുകയും ചെയ്തു. മാംസഭക്ഷണത്തിനു പ്രാമുഖ്യം കൊടുത്ത കേരളീയന്റെ ജീവിതരീതികാരണം കന്നുകാലി ‘സമ്പത്ത്’ അല്ലാതെയുമായി.
കര്‍ഷകര്‍ക്കും, കൃഷിക്കും വേണ്ടി ചെലവഴിക്കാന്‍ ബഡ്ജറ്റില്‍ അനുവദിച്ച തുക കാര്‍ഷികമേഖലയ്ക്കു വേണ്ടി ഉപയോഗിക്കാന്‍ മതിയാവുന്നില്ല എന്നതാണ് വകുപ്പ് മന്ത്രിമാരുടെ പരാതി. ആര്‍ക്കുവേണ്ടി ആണോ ഈവകുപ്പുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത്, അവര്‍ക്ക് ജീവിതസുരക്ഷിതമോ, വിളസുരക്ഷിതമോ, ശമ്പളമോ, അവന്റെ ഉല്പ്പന്നത്തിനുമതിയായ വിലയോ ലഭിക്കാതെ, യാതൊരുവിധ ആനുകൂല്യവും ലഭിക്കാതെ, ബാങ്കില്‍നിന്ന് ലഭിച്ചകടം തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കുടുംബ ചെലവുകള്‍ വരെ നിര്‍വഹിക്കാന്‍ വഴിയില്ലാതെ പലവിധ മാനസിക വിഷമതകള്‍ അനുഭവിച്ച് ആത്മഹത്യയില്‍ അഭയംപ്രാപിക്കുന്നു. കാര്‍ഷികമേഖലയ്ക്കായി കേന്ദ്രംനല്‍കുന്ന ഫണ്ട്പോലും സംസഥാന സര്‍ക്കാര്‍ വകമാറ്റി ചെലവു ചെയ്ത് കര്‍ഷകനെ കുത്തുപാള എടുപ്പിക്കുന്നതിന്റെ ഉദാഹരണമാണ് നെല്ലുസംഭരണം നടത്തിമാസങ്ങള് കഴിഞ്ഞും കര്ഷകന് പണം ലഭിക്കുന്നില്ല എന്നുള്ളത്.
1950ലെ ഹരിതവിപ്ലവവും, 1970ലെ ധവളവിപ്ലവവും, 1986ലെമഞ്ഞവിപ്ലവവും, കേരളത്തിലെ രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ചുവന്നവിപ്ലവത്തില് തകര്‍ന്നു പോയതു നാം കണ്ടുകഴിഞ്ഞതാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ഇന്ന്കര്ഷകര്ക്ക് ചെറിയൊരു സമാശ്വാസം ലഭിക്കുന്നത് അവരുടെ ബാങ്ക്അക്കൗണ്ടില്‍ നേരിട്ട് ലഭിക്കുന്ന കിസാന്‍സമ്മാന്‍നിധി, കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് എന്നീ കേന്ദ്രപദ്ധതികളാണ്. വര്‍ഷത്തിലധികമായി ഭാരതീയകിസാന്സംഘ് എന്നൊരുസംഘടനയുടെ പ്രവര്‍ത്തനം ഇതിന്റെ പിന്നിലുണ്ട് എന്നതുകൂടി ഇവിടെ പ്രതിപാദിക്കാതെ നിവര്‍ത്തിയില്ല. എന്നാല്‍ ഭാരതീയകിസാന്സംഘിന്റെ സ്ഥാപന സമയത്തു മുതല്‍ (1979) ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ‘ഉല്‍പ്പന്നങ്ങള്‍ക്ക് ലാഭദായകവില’- ‘ലാഗത്കേആധാര്പര് ലാഭകാര്യമൂല്യ'(ൃലാൗിമൃമശേ്ല ുൃശരല )ഇതുവരെയായും നല്‍കുന്നതിനായി ഒരുസര്‍ക്കാരും ചിന്തിച്ചതേയില്ല എന്നത് സത്യമായി നിലനില്ക്കുന്നു.
ഈ അടുത്തകാലത്തായി എല്ലാകര്ഷകസംഘടനകളും ഈമുദ്രാവാക്യവുമായി ഇറങ്ങിതിരിച്ചിരിക്കുന്നു എന്നത് ഭാരതീയകിസാന്സംഘിനെ സംബന്ധിച്ചിടത്തോളം ചാരിതാര്ഥ്യത്തോടെമാത്രമേ കാണാനാകൂ. എന്നാല്‍ കഴിഞ്ഞവര്‍ഷം ദല്‍ഹിയുടെ അതിര്‍ത്തിയായ ഹരിയാനയില്‍ കര്‍ഷകരുടെ പേരില്ഒരുകൂട്ടം ആളുകള്‍ വലിയൊരു അധാര്മ്മികസമരം സംഘടിപ്പിക്കുകയുണ്ടായി. അമ്പത്താറു കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായി കൊട്ടിഘോഷിക്കപ്പെട്ട സംയുക്ത കിസാന്‍മോര്‍ച്ച എന്നപേരിലുള്ള അവരുടെ ആവശ്യം മൂന്ന് കര്‍ഷകബില്ലുകള്‍ പിന്‍വലിക്കുക എന്നതായിരുന്നു. ബില്ല് പൂര്ണ്ണമായിപിന്വലിക്കണമെന്ന്ആവശ്യപ്പെട്ടതിന്റെപിന്നില് ഇത്രയും കാലം കര്‍ഷകരെ വഞ്ചിക്കുന്നവര്‍ തന്നെയായിരുന്നില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ സമയത്ത് ഭാരതീയ കിസാന്‍സംഘ് ബില്ലുകളിന്മേല് ചര്‍ച്ചനടത്തുകയും യഥാസമയം അതിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് കലാകാലങ്ങളില്‍ കാര്ഷികോല്പന്നങ്ങള്ക്ക് ഉണ്ടാവുന്ന യഥാര്‍ത്ഥ ഉല്‍പ്പാദന ചെലവ് കണക്കാക്കി അതിനൊപ്പം ലാഭവിഹിതവും ചേര്‍ന്നു കൊണ്ടുള്ള ലാഭദായകവിലയാണ് നല്‍കേണ്ടതെന്നും അതിനു ആവശ്യമായ നിയമനിര്‍മ്മാണം, കേന്ദ്രംനടപ്പിലാക്കി പുതിയബില്ല് അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെഅടിസ്ഥാനത്തില്‍ കേന്ദ്രം ഒരുകമ്മിറ്റിയെനിശ്ചയിക്കുകയും സമരത്തില്ഏര്പ്പെട്ട സംയുക്ത കിസാന്‍മോര്‍ച്ചയും മറ്റുഅംഗീകൃത കര്‍ഷകസംഘടനകളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ക്കായി ക്ഷണിക്കുകയുണ്ടായെങ്കിലും ഇനിയും വ്യക്തമായൊരു തീരുമാനത്തില്‍ കേന്ദ്രം എത്തിയിട്ടില്ല. ഇക്കാരണത്താല്‍ ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ഭാരതീയകിസാന്‍ സംഘിന്റെ രണ്ടരലക്ഷം കര്‍ഷകപ്രതിനിധികള്‍ ഡിസംബര്‍ 19ന് ദല്‍ഹിയിലെ രാംലീലമൈതാനിയില്‍ ഒത്തുചേര്‍ന്ന് ‘ഉല്‍പ്പാദന ചെലവിന് ആനുപാതികമായ ലാഭദായക’ വില ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: