അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 23976760 പേര് വോട്ടവകാശം വിനിയോഗിക്കും. ഇന്ന് ജനവിധി തേടുന്ന 788 സ്ഥാനാര്‍ത്ഥികളില്‍ 70 പേര് വനിതകളാണ്.
27 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരമെങ്കിലും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയില്‍ ആപും മത്സരരംഗത്തുണ്ട്. 182 അംഗ നിയമസഭയില്‍ 99 അംഗങ്ങളാണ് നിലവില്‍ ബിജെപിക്കുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെ പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാര്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഉള്‍പ്പെടെയുള്ള മുഖ്യ മന്ത്രിമാര്‍, ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പാട്ടീല്‍, മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരാണ് ബിജെപിയുടെ പ്രചാരണത്തിലെ താരങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ പേരിനുമാത്രം സംസ്ഥാനത്തെത്തി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളായിരുന്നു ആപിന്റെ പ്രചാരണം നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ രാവണന് എന്നു വിളിച്ചത് ഗുജറാത്തിലാകെ കനത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. 2002ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ മരണത്തിന്റെ വ്യാപാരിയെന്ന് ആക്ഷേപിച്ചിരുന്നു. ഇത് ഇന്ത്യയിലെമ്പാടും പ്രതിഷേധം അലയടിക്കുന്നതിന് കാരണമായിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി 127 സീറ്റ് നേടിയാണ് ഗുജറാത്തില്‍ അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: