Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടതു സര്‍ക്കാരിനേറ്റ ഇരട്ട പ്രഹരം

നിയമവും ചട്ടവുമൊക്കെ എതിരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നികുതിപ്പണം ധൂര്‍ത്തടിച്ച് 'നിയമയുദ്ധം' നടത്തുകയാണ്. തങ്ങള്‍ ശരിയുടെ പക്ഷത്താണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. കോടതിയില്‍നിന്ന് എതിരായ വിധിയുണ്ടായാല്‍ അത് അംഗീകരിക്കുന്നതിനു പകരം അധികാരം ഉപയോഗിച്ച് അത് നടപ്പാക്കാതിരിക്കാനുള്ള കുതന്ത്രങ്ങളാണ് സര്‍ക്കാര്‍ പയറ്റുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 1, 2022, 05:00 am IST
in Editorial

പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് ഏറ്റിരിക്കുന്നത് ഇരട്ട പ്രഹരമാണ്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശാസ്ത്രസാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവച്ച ഒഴിവിലേക്ക് ഡോ. സിസ തോമസിനെ താല്‍ക്കാലികമായി നിയമിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയാണ് ഒന്നാമത്തേത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. താല്‍ക്കാലിക വിസിയുടെ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവര്‍ അയോഗ്യരാണെന്ന് കണ്ടെത്തിയെന്നും, യോഗ്യതയുള്ളവരുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാരും സാങ്കേതികവിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചില്ലെന്നും, തുടര്‍ന്നാണ് പുതിയ വിസിയെ നിയമിച്ചതെന്നുമൊക്കെയുള്ള ഗവര്‍ണറുടെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. വിസിയുടെ ഒഴിവു നികത്താന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നു പറഞ്ഞ കോടതി, വിസിയുടെ പേരിലുള്ള തര്‍ക്കം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കരുതെന്നു കൂടി പറഞ്ഞതോടെ സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇടതുയൂണിയനില്‍പ്പെട്ടവര്‍ വിസിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. വിസി നിയമനത്തിനെതിരെ സര്‍ക്കാരുന്നയിച്ച വാദഗതികളൊന്നും കോടതി അംഗീകരിച്ചില്ല. ഗവര്‍ണറോട് യുദ്ധത്തിനിറങ്ങിയ മുഖ്യമന്ത്രി  പിണറായി വിജയനോ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവോ കോടതി ഉത്തരവിനോട് പ്രതികരിക്കുകപോലും ചെയ്തില്ല. കോടതി വിധി അംഗീകരിക്കാനുള്ള വൈമുഖ്യമാണിത്.

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പുവയ്‌ക്കാത്ത ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിക്കുകപോലും ചെയ്യാതെ തള്ളിയതാണ് പിണറായി സര്‍ക്കാരിനേറ്റ മറ്റൊരു തിരിച്ചടി. ബില്ലുകളിലും ഓര്‍ഡിനന്‍സുകളിലുമൊക്കെ ഒപ്പുവയ്‌ക്കുന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണെന്നും, കോടതിക്ക് അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇതൊരു പൊതുതാല്‍പ്പര്യ ഹര്‍ജിയായിരുന്നെങ്കിലും ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വളരെക്കാലമായി ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഹര്‍ജിക്കാരനും ഉന്നയിച്ചത്. സര്‍വകലാശാല വിസി നിയമനത്തിന്റെ കാര്യമായാലും ഗവര്‍ണറുടെ വിവേചനാധികാരത്തിന്റെ പ്രശ്‌നമായാലും നിയമം എന്തു പറയുന്നു എന്നത് സിപിഎമ്മിനും സര്‍ക്കാരിനും ബാധകമല്ല. ഭരണഘടനയും നിയമവും പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കളുടെയും മന്ത്രിമാരുടെയുമൊക്കെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണെന്ന ഉറച്ചവിശ്വാസമാണ് സിപിഎമ്മിനും സര്‍ക്കാരിനും. ഈ ധാരണയാണ് ഒന്നിനു പുറകെ ഒന്നായി വന്ന രണ്ട് കോടതി വിധികള്‍ തിരുത്തിയത്. ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നടത്തിയ വിസി നിയമനം ശരിവച്ച കോടതിവിധി നിര്‍ണായകമാണ്. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ട്ടിയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നിയമിച്ച മറ്റ് സര്‍വകലാശാല വിസിമാര്‍ക്കും പുറത്താകാതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പട്ടിരിക്കുകയാണ് ഗവര്‍ണര്‍. സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിധി മറ്റു വിസിമാരുടെയും ഭാവിയിലേക്ക് വിരല്‍ചൂണ്ടുന്നു.

തങ്ങള്‍ ഭരണഘടനാ വിരുദ്ധമായും നിയമവിരുദ്ധമായുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. അധ്യാപകരുടെ നിയമനം, അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കല്‍, വേതനം നിശ്ചയിക്കല്‍, വിസിമാരുടെ നിയമനം, പുനര്‍നിയമനം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും സ്വജനപക്ഷപാതത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതു സംബന്ധിച്ച നിരവധി വിവരങ്ങള്‍ പുറത്തുവരികയും, കോടതികളുടെ ഇടപെടലുകളുണ്ടാവുകയും ചെയ്തിട്ടും സിപിഎമ്മും സര്‍ക്കാരും പിന്തിരിയുന്നില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ എന്ന കാരണത്താല്‍ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറുടെ നിയമനം നല്‍കിയത് വലിയ വിവാദമാവുകയും കോടതി റദ്ദാക്കുകയും ചെയ്തിട്ടും സര്‍ക്കാരിന് വീണ്ടുവിചാരമില്ല. നിയമവും ചട്ടവുമൊക്കെ എതിരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നികുതിപ്പണം ധൂര്‍ത്തടിച്ച് ‘നിയമയുദ്ധം’ നടത്തുകയാണ്. തങ്ങള്‍ ശരിയുടെ പക്ഷത്താണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. കോടതിയില്‍നിന്ന് എതിരായ വിധിയുണ്ടായാല്‍ അത് അംഗീകരിക്കുന്നതിനു പകരം അധികാരം ഉപയോഗിച്ച് അത് നടപ്പാക്കാതിരിക്കാനുള്ള കുതന്ത്രങ്ങളാണ് സര്‍ക്കാര്‍ പയറ്റുന്നത്. പല സര്‍വകലാശാലകളുമായും ബന്ധപ്പെട്ട് ഇത്തരം നിരവധി വിധികള്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് മറികടന്നിട്ടുണ്ട്. നിരവധി പേരുടെ ജീവിതമാണ് ഇതിലൂടെ തുലച്ചുകളയുന്നത്. തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവര്‍ ഇതൊക്കെ അനുഭവിക്കാനും സഹിക്കാനും വിധിക്കപ്പെട്ടവരാണെന്ന സമീപനമാണ് പിണറായി സര്‍ക്കാരിനുള്ളത്. നിയമപ്പോരാട്ടങ്ങളിലൂടെ ഇതിന് അന്ത്യംകുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതു ചെയ്യുന്ന ഗവര്‍ണറോട് കേരള ജനത കടപ്പെട്ടിരിക്കുന്നു.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍കേരള ഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.