പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലക്കാലമായതോടെ വ്യാജ വാഹനങ്ങളുടെ ഘോഷയാത്രയാണ്. ബീക്കണ്‍ ലൈറ്റും കേന്ദ്രസര്‍ക്കാരിന്റെ ബോര്‍ഡും ഉള്‍പ്പെടെ വെച്ചാണ് ഈ വ്യാജവാഹനങ്ങള്‍ യാതൊരു സങ്കോചവുമില്ലാതെ ഓടിക്കയറി വരുന്നത്.
പലരും പരിശോധനയില്ലാതെ നേരിട്ട് ശബരിമലയില്‍ എത്താനാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ, തമിഴ്നാട് പൊലീസ് എന്നീ ബോര്‍ഡുകളാണ് അധികവും. അന്വേഷിക്കുമ്പോള്‍ ആ വകുപ്പുമായി യാതൊരു ബന്ധമില്ലെന്ന് കണ്ടെത്തുന്നതോടെ അത്തരം വാഹനങ്ങള്‍ പിടിച്ചിടും.
വ്യാജന്മാരെ തിരിച്ചറിയാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഏറെ പാടുപെടേണ്ടി വരുന്നു. കാരണം തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കേണ്ടിവരുന്നത് വലിയ തലവേദനയാണ്. കാരണം വ്യാജനല്ലെങ്കില്‍ എട്ടിന്റെ പണി കിട്ടുകയും ചെയ്യും.
എന്തായാലും കര്‍ശനമായ പരിശോധനയില്‍ ഇത്തരം ഒട്ടേറെ വ്യാജവാഹനങ്ങളെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: