ചണ്ഡീഗഢ്: മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുമ്പോള്‍ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് ഭക്ഷണം വിളമ്പിയവരാണ് ആം ആദ്മി. എന്നാല്‍ ബുധനാഴ്ച പഞ്ചാബില്‍ ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മാനിന്റെ സംഗ്രൂരിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് കിട്ടിയത് ലാത്തിച്ചാര്‍ജ്ജ്!
കര്‍ഷകരും ട്രേഡ് യൂണിയന് പ്രവര്‍ത്തകരും സംയുക്തമായി നടത്തിയ പ്രതിഷേധത്തിനെതിരെ പഞ്ചാബ് പൊലീസ് അതിശക്തമായാണ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സമരം ചെയ്തപ്പോല്‍ കര്‍ഷകര്‍ക്ക് സര്‍വ്വസഹായങ്ങളും ദല്‍ഹി അതിര്‍ത്തിയില്‍ എത്തിച്ചുകൊടുത്ത ആം ആദ്മി പഞ്ചാബില്‍ കര്‍ഷകരെ അതിക്രൂരമായി ലാത്തിച്ചാര്‍ജ്ജിന് വിധേയമാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പഞ്ചാബില്‍ 2022 ഫിബ്രവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമായി ശക്തമായ നിലപാടാണ് ആം ആദ്മി പാര്‍ട്ടി എടുത്തിരുന്നത്. അന്ന് മോദി സര്‍ക്കാരിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് സിംഘു അതിര്‍ത്തിയില്‍ വൈഫൈ നല്‍കുമെന്ന് വരെ ആം ആദ്മി നേതാവ് രാഘവ് ഛദ്ദ പ്രസ്താവിച്ചിരുന്നു. എന്നാല്‍ പഞ്ചാബില്‍ സമരം ചെയ്തപ്പോള്‍ പഞ്ചാബ് പൊലീസില്‍ നിന്നും ലഭിച്ച അതിക്രൂരമായ ലാത്തിച്ചാര്‍ജ്ജോടെ കര്‍ഷകര്‍ക്ക് ആം ആദ്മി സര്‍ക്കാരിന്റെ ഇരട്ടമുഖം വ്യക്തമായിരിക്കുകയാണ്. അതിക്രൂരമായ ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ കര്‍ഷകര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. പലരും പൊലീസ് കസ്റ്റഡിയിലുമാണ്.
തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം കൂലി 700 രൂപയാക്കുക, സഹകരണ സൊസൈറ്റികളില്‍ 33 ശതമാനം ദളിതര്‍ക്ക് സംവരണം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിച്ചതിന്റെ പേരിലൂുള്ള കേസുകള്‍ പിന്‍വലിക്കുക, വിളനാശത്തിന് നഷ്ടപരിഹാരം ഉടനെ നല്‍കുക എന്നീ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: