റാവല്‍പിണ്ടി: ചരിത്രപരമായ ടെസ്റ്റ് സീരിസിന് ദിവസങ്ങള്‍ക്ക് മുന്‍പ് പാക്കിസ്ഥാനിലെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ 14 പേര്‍ക്ക് അജ്ഞാത വൈറസ് ബാധ ഏറ്റതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് നാളെ തുടങ്ങാനിരുന്ന ടെസ്റ്റ് പരമ്പര വൈകുമെന്നാണ് റിപ്പോര്‍ട്ട്. അസുഖബാധിതരായ കളിക്കാരോട് വിശ്രമിക്കാന്‍ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കോവിഡുമായി ബന്ധപ്പെട്ട വൈറസ് രോഗ ലക്ഷണങ്ങളല്ല കളിക്കാര്‍ക്ക് ഉള്ളതെന്നും ടീം വക്താവ് ഡാനി റൂബന്‍ പറഞ്ഞു. എന്നാല്‍, രാഗങ്ങളുടെ സ്വഭാവത്തെക്കുറിച്ചോ ബാധിച്ച ഇംഗ്ലണ്ട് കളിക്കാരുടെ കൃത്യമായ എണ്ണത്തെക്കുറിച്ചോ വിശദീകരിച്ചിട്ടില്ല.
പാകിസ്ഥാനെതിരായ ചരിത്രപരമായ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ റാവല്‍പിണ്ടിയിലാണ് നടക്കേണ്ടിയിരുന്നത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഉള്‍പ്പെടെ 14 താരങ്ങള്‍ക്കാണ് വൈറസ് ബാധ ഏറ്റിട്ടുള്ളത്. ഇതേത്തുടര്‍ന്ന് പരമ്പരയുടെ ട്രോഫി അനാച്ഛാദനം ഒരു ദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. ജോ റൂട്ട്, സാക്ക് ക്രാളി, ഹാരി ബ്രൂക്ക്, ഒല്ലി പോപ്പ്, കീറ്റണ്‍ ജെന്നിംഗ്സ് എന്നിവര്‍ മാത്രമാണ് കഴിഞ്ഞ ദിവസം പരിശീലനത്തിനെത്തിയത്.
ക്യാമ്പിനുള്ളിലെ വൈറല്‍ അണുബാധയെത്തുടര്‍ന്ന് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത് സംബന്ധിച്ച് ഞങ്ങള്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചയിലാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: