ദോഹ: ഗ്രൂപ്പ് സിയില്‍ ഇന്ന് ഹെവിവെയ്റ്റ് പോരാട്ടങ്ങള്‍. രാത്രി 12.30ന് പോളണ്ട്-അര്‍ജന്റീനയെ സ്റ്റേഡിയം 974-ല്‍ നേരിടുമ്പോള്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇതേ സമയത്ത് സൗദി അറേബ്യ-മെക്സിക്കോയെ നേരിടും. ഗ്രൂപ്പില്‍ രണ്ട് കളിയില്‍ നാല് പോയിന്റുമായി പോളണ്ടാണ് മുന്നില്‍. മൂന്ന് പോയിന്റ് വീതമുള്ള അര്‍ജന്റീനയും സൗദി അറേബ്യയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒരു പോയിന്റുമായി മെക്സിക്കോ അവസാന സ്ഥാനത്ത്.
പോളണ്ടിന് ഒരു സമനില മാത്രം മതി പ്രീക്വാര്‍ട്ടറിലെത്താന്‍. അര്‍ജന്റീനയ്ക്ക് അനായാസം മുന്നേറണമെങ്കില്‍ പോളണ്ടിനെ തോല്‍പ്പിക്കണം. സമനിലയിലായാല്‍ സൗദി-മെക്സിക്കോ ഫലത്തെ ആശ്രയിച്ചിരിക്കും അര്‍ജന്റീനയുടെ സാധ്യത. പോളണ്ടിനോട് അര്‍ജന്റീന സമനില പാലിക്കുകയും സൗദി മെക്സിക്കോയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ അര്‍ജന്റീന പുറത്ത്.
മെക്സിക്കോയ്ക്കും നേരിയ സാധ്യത. അര്‍ജന്റീന ഇന്ന് പോളണ്ടിനോട് തോല്‍ക്കുകയും സൗദിയെ കീഴടക്കുകയും ചെയ്താല്‍ മെക്സിക്കോയ്ക്ക് നാല് പോയിന്റുമായി മുന്നേറാം. മറിച്ച് അര്‍ജന്റീന-പോളണ്ട് കളി സമനിലയിലായാല്‍ മെക്സിക്കോയ്ക്ക് പ്രീ ക്വാര്‍ട്ടറിലെത്താന്‍ സൗദിയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കണം. ഇന്ന് പോളണ്ട് തോറ്റാലും മെക്സിക്കോയ്ക്ക് മുന്നേറണമെങ്കില്‍ വന്‍ ജയം അനിവാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: