പത്തനംതിട്ട: പതിനെട്ടാം പടി കയറാന്‍ വലിയ നടപ്പന്തലില്‍ മണിക്കൂറുകളോളം കാത്തുനിന്നു വിയര്‍ക്കുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹമകറ്റാന്‍ ഔഷധ ചുക്കുവെള്ളവുമായി അയ്യപ്പ സേവാസംഘം.
ചുക്ക്, രാമച്ചം, ഞെരിഞ്ഞില്‍ എന്നിവ ഉണക്കിപ്പൊടിച്ചുള്ള വെള്ളം തിളപ്പിച്ചാണ് ഔഷധ ചുക്കുവെള്ളം തയ്യാറാക്കുന്നത്. ഔഷധഗുണം ഏറെയുള്ളതാണ് ഈ വെള്ളം. ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.
അയ്യപ്പ സേവാസംഘം അപ്പാച്ചിമേട് ക്യാമ്പിനോട് ചേര്‍ന്നു ചുക്കുവെള്ളം വിതരണം ചെയ്യുന്നുണ്ട്. കുത്തനെയുള്ള മലകയറ്റം ക്ഷീണമുണ്ടാക്കുമെന്നതിനാലാല് ദാഹജലം ഇവിടെ അയ്യപ്പന്മാര്ക്ക് അത്യാവശ്യമാണ്. പരമ്പരാഗത പതായിലും സ്വാമി അയ്യപ്പന് റോഡിലും സന്നിധാനത്തെ നടപ്പന്തലിലുമെല്ലാം ഔഷധജലം ലഭ്യമാക്കുന്നുണ്ട്.
ഹരിഹര പുത്ര സംഘവും ഔഷധഗുണമുള്ള വെള്ളം വിതരണം ചെയ്യുന്നുണ്ട്. ദേവസ്വം ബോര്‍ഡും 52 ഇടങ്ങളില്‍ ഔഷധ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ശരംകുത്തിയില്‍ 3,500 ലിറ്റര്‍ ശേഷിയുള്ള ബോയിലറിലാണ് കുടിക്കാനുള്ള വെള്ളം തയ്യാറാക്കുന്നത്. പരമ്പരാഗത പാതയില്‍ മരക്കൂട്ടം മുതല്‍ ജ്യോതി നഗര്‍ വരെ വെള്ളം വിതരണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: