അഹമ്മദാബാദ് : പ്രധാനമന്ത്രി മോദിയെ രാവണനോട് ഉപമിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ” മറ്റെവിടെയും നോക്കേണ്ട, മോദിയെ നോക്കി വോട്ട് ചെയ്താല്‍ മതി. എത്ര തവണ താങ്കളുടെ മുഖം ഞങ്ങള്‍ കാണും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും എംഎല്‍എ തെരഞ്ഞെടുപ്പിലും എംപി തെരഞ്ഞെടുപ്പിലും. എല്ലായിടത്തും. താങ്കള്‍ക്ക് രാവണനെപ്പോലെ ആയിരം തലയുണ്ടോ? എനിക്ക് മനസ്സിലാവുന്നില്ല. “- ഇതായിരുന്നു ഖാര്‍ഗെയുടെ കുറ്റപ്പെടുത്തല്‍.
ഖാര്‍ഗെയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മുഖം മോദിയുടേതാണെന്നാണ് ഈയിടെ ഒരു സര്‍വ്വേ കണ്ടെത്തിയത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2017ല്‍ 77 സീറ്റുകളുള്ള കോണ്‍ഗ്രസ് ഇക്കുറി 28 സീറ്റേ കിട്ടൂ എന്ന് എബിപി-സീവോട്ടര്‍ സര്‍വ്വേ പറയുന്നു. മോദിയുടെ ജനപിന്തുണ 64 ശതമാനമായി വര്‍ധിച്ചതായി ഇന്ത്യാ ടിവി സര്‍വ്വേ കണ്ടെത്തിയതും കോണ്‍ഗ്രസിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.
ഇതോടെ മോദിയെ കൊഞ്ഞനം കുത്തുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ തെറ്റ് പറയാന്‍ വയ്യ. അതാണ് മോദിയെ രാവണനോട് ഉപമിച്ച് ഖാര്‍ഗെ പ്രസംഗിച്ചത്. അഹമ്മദാബാദിലെ ബെഹ്റാംപുരയില്‍ പൊതസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുമ്പോഴായിരുന്നു ഖാര്‍ഗെയുടെ ഈ പരാമര്‍ശം. ലോക്കല്‍ തെരഞ്ഞെടുപ്പ് മുതല്‍ ദേശീയ തെരഞ്ഞെടുപ്പില്‍ വരെ പ്രചാരണരംഗത്തിറങ്ങുന്നു മോദി എന്നതായിരുന്നു ഖാര്‍ഗെയുടെ കുറ്റപ്പെടുത്തല്‍.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ഖാര്‍ഗെ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: