ചവറ: കോമണ്‍ സര്‍വീസ് സെന്ററുകള്‍ക്ക് എതിരായ വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമായി. ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ഇ-ശ്രം, ജീവന് പ്രമാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ്, പിഎം കിസാന്‍ സമ്മാന്‍നിധി, പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ്, വിമുക്തഭടന്മാരുടെ പെന്ഷന് സേവനങ്ങള്‍ തുടങ്ങിയവ വാണിജ്യ അടിസ്ഥാനത്തില്‍ പൊതുജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ കോമണ്‍ സര്‍വീസ് സെന്ററുകളെയാണ് ചുമതലപെടുത്തിരിക്കുന്നത്.
കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സിഎസ്സി ലൈസന്‍സ് ഉപയോഗിച്ചാണ് അക്ഷയ കേന്ദ്രങ്ങള്‍ മേല്പറഞ്ഞ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ഈ വസ്തുത മറച്ചുവച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം കോമണ്‍ സര്‍വീസ് സെന്ററുകള്‍ക്കെതിരെയുള്ള പ്രചാരണമെന്ന് ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്സ് സംഘ് ഭാരവാഹികള്‍ പറഞ്ഞു.
ഉദ്യോഗസ്ഥവൃന്ദത്തെ തെറ്റിദ്ധരിപ്പിച്ച് സിഎസ്എസ് സെന്ററുകള്‍ക്കെതിരെ നടപടി എടുപ്പിക്കാനും ചിലര്‍ ശ്രമിക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്ന് സിഎസ്സി സെന്റര്‍ സംരംഭകരുടെ ട്രേഡ് യൂണിയനായ ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്സ് സംഘ് (ബിഎംഎസ്) ആവശ്യപ്പെട്ടു. സിഎസ്സി സംരംഭകര്‍ക്കുള്ള ഏകദിന ശില്പശാല ജില്ലാ പ്രസിഡന്റ് ആര്. അജയന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനൂപ് എസ് അധ്യക്ഷനായി. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സുരേഷ്ബാബു വിഷയാവതരണം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: