Categories: Kerala

രമ്യ ഹരിദാസ് എംപിയെ ഫോണിലൂടെ നിരന്തരം അസഭ്യവും അശ്ലീലവും പറയല്‍; കോട്ടയം സ്വദേശി അറസ്റ്റില്‍

ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദ്ദേശപ്രകാരം വടക്കഞ്ചേരി പോലീസാണ് പ്രതിയെ പിടികൂടിയത്.

Published by

തൃശൂര്‍: രമ്യ ഹരിദാസ് എംപിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. എംപിയുടെ പരാതിയിന്മേല്‍ വടക്കഞ്ചേരി പോലീസാണ് നടപടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ താക്കീത് ചെയ്തിട്ടും നിരന്തരം ശല്യം തുടര്‍ന്നതോടെയാണ് രമ്യ ഹരിദാസ് പോലീസില്‍ പരാതി നല്‍കിയത്.

ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദ്ദേശപ്രകാരം വടക്കഞ്ചേരി പോലീസാണ് പ്രതിയെ പിടികൂടിയത്. കോട്ടയം തുമരംപാറയില്‍ നിന്നാണ് പ്രതിയായ ഷിബുകുട്ടനെ കസ്റ്റഡിയിലെടുത്തത്. രണ്ട് നമ്പറുകളില്‍ നിന്നായി പ്രതി പലതവണ എംപിയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണിക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക