തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്നും അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം. ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാമുകൻ മാഹിന്‍കണ്ണ് സമ്മതിച്ചു. പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകം പുറത്തുവരുന്നത്. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാഹിൻ കണ്ണ് അന്വേഷന ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പോലീസിന് നല്കിയ മൊഴി. മാഹിൻ കണ്ണിന്റെ ഭാര്യ റുഖിയയ്ക്കും കൊലപതകത്തെക്കുറിച്ച് അറിയാമായിരുന്നു. 2011 ആഗസ്ത് 18 ന് വൈകീട്ടാണ് വിദ്യയേയും മകളേയും കൊണ്ട് മാഹിൻ കണ്ണ് പോയത്. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പതിനാറംഗ അന്വേഷണ സംഘമാണ് കേസ് തെളിയിച്ചത്.
വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിന്‍ കണ്ണ് പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിന്‍ കണ്ണിനെ പോലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിൻ കണ്ണ് വർഷങ്ങക്കിപ്പുറവും പൂവാറിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: