തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ന്യൂദല്‍ഹിയിലേക്ക് ഒരു പ്രതിദിന സര്‍വീസ് കൂടി ആരംഭിക്കുന്നു. വിസ്താര എയര്‍ലൈന്‍സ് ഡിസംബര്‍ 2 മുതലാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്.
ന്യൂദല്‍ഹിയില്‍ നിന്ന് യുകെ 0805) വൈകിട്ട് 06.10ന് പുറപ്പെട്ട് രാത്രി 09.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക വിമാനം (6ഇ 6746) തിരുവനന്തപുരത്ത് നിന്ന് രാത്രി 09.55 ന് പുറപ്പെട്ട് 12.55 ന് ഡല്‍ഹിയിലെത്തും. തിരുവനന്തപുരം-ദല്‍ഹി സെക്ടറില്‍ വിസ്താരയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസാണിത്. പുതിയ വിമാനം കൂടി വരുന്നതോടെ ഈ സെക്ടറിലെ പ്രതിദിന വിമാനങ്ങളുടെ എണ്ണം 4 ആയി ഉയരും. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് പ്രതിദിന സര്‍വീസ് നടത്തുന്ന മറ്റ് ഓപ്പറേറ്റര്‍മാര്‍. കേരളത്തില്‍ നിന്നും തമിഴ്നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് സഹായകമാകും. പുതിയ സര്‍വീസിനുള്ള ബുക്കിംഗ് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: