ഓരോ നാടിനും അതിന്റേതായ ഭക്ഷണ വൈവിധ്യമുണ്ട്. ഖത്തറിലുമുണ്ട് അവരുടേതായ തനത് വിഭവം. മച്ച്ബൂസ്. ചിക്കനും മട്ടനും ബീഫും വെജിറ്റബിളും തുടങ്ങി വിവിധ മച്ച്ബൂസുകള് ഖത്തറികള്‍ ആസ്വദിക്കുന്നു. രാജ്യത്തിന്റെ ദേശീയ ഭക്ഷണമെന്ന സ്ഥാനം തന്നെയുണ്ടതിന്.
അല്‍ തുമാമയിലെ ഏറ്റവും പ്രശസ്തമായ അഫ്ഗാന് ബ്രദേഴ്സ് എന്ന റസ്റ്റോറന്റിലാണ് മച്ച്ബൂസ് ആസ്വദിച്ചത്. ഏത് വിധത്തിലുള്ള അറബ് ഭക്ഷണവും ഇവിടെ സുലഭം. റസ്റ്റോറന്റ് നടത്തുന്നതും അഫ്ഗാന് സ്വദേശികളാണ്. മിക്കവാറും എല്ലാ ജോലിക്കാരും അഫ്ഗാനില്‍ നിന്നുള്ളവര്‍. റസ്റ്റോറന്റിലെത്തുന്നവര്‍ക്ക് ഊഷ്മള സ്വീകരണമാണ് അവര്‍ നല്‍കുന്നത്. അതിലൊരാള്‍ ഞങ്ങളെ തുറന്ന ഒരു മുറിയിലേക്കാനയിച്ചു. അറബ് മാതൃകയില്‍ നിര്‍മിച്ച തീന് ദര്ബാറുകളിലൊന്ന്. അവിടെ നിലത്തു വിരിച്ചിരിക്കുന്ന വലിയ കാര്‍പ്പറ്റ് സീറ്റുകളില്‍ ചമ്രംപടിഞ്ഞിരുന്നു.
മച്ച്ബൂസ് കഴിക്കണമെന്ന ആവശ്യം പറഞ്ഞപ്പോള്‍ മച്ച്ബൂസും ബുഖാരിയും മന്തിയും ചേര്‍ന്ന ഒരു കോംബോ വിഭവം തന്നെ അവതരിപ്പിച്ചാണ് സപ്ലെയര്‍ അത്ഭുപ്പെടുത്തിയത്. 10 മിനിറ്റിനു ശേഷം വിശാലമായ താലത്തില്‍ ഖത്തറിന്റെ രുചിയുമായി അദ്ദേഹം അടുത്തുവന്ന് ഓരോന്നും വിളമ്പി. മട്ടനും ചിക്കനും റൈസുമൊക്കെ ചേര്‍ന്ന് രുചിഭേദങ്ങളുടെ മനംമയക്കുന്ന ഗന്ധം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: