ടെഹ്റാന്: ഇറാന് സര്‍ക്കാരുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ മറ്റു വിദേശ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരുമകള്‍ ഫരീദെ മൊറാദ്ഖാനി അറസ്റ്റിലായി. അറസ്റ്റിന് മുമ്പ് ഫരീദെയുടെ സന്ദേശ വീഡിയോ സഹോദരന് പുറത്തുവിട്ടു. വീഡിയോ സന്ദേശത്തില്‍ പ്രതിഷേധം ശക്തമാക്കാനും ഇറാനിയന്‍ ഭരണകൂടവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തങ്ങളുടെ രാജ്യത്തെ സര്‍ക്കാരുകളോട് ആവശ്യപ്പെടാന്‍ ലോകമെമ്പാടുമുള്ള പ്രക്ഷോഭകാരികളോട് ഫരിദെ ആഹ്വാനം ചെയ്തു. 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിന് ശേഷം ഇറാനില്‍ നടന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണച്ചാണ് ഫരീദെ മൊറാദ്ഖാനിയുടെ വീഡിയോ.
ലോകത്തിന് നിരീക്ഷിക്കാന്‍ കഴിയുന്ന ചരിത്രത്തിലെ ഒരു നിര്‍ണായക നിമിഷമാണിതെന്നും അടിച്ചമര്ത്തലുകളോട് ഇറാന് സ്ത്രീകള്‍ പോരാടുകയാണ്. ജീവന് പണയം വെച്ചാണ് അവകാശങ്ങള്‍ക്കായുള്ള പോരാട്ടമെന്നും ഫരിദെ പറയുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: