ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച് ഡോ. ജി പ്രഭ സംവിധാനം ചെയ്ത സംസ്കൃത സിനിമ ‘തയാ’ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളുടെ ഭാഗമാകുന്നു. കോസ്റ്റാറിക്കയിലെ സാന്‍ജോസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബ്രസീലിലെ ബസ് വിഷ്യസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഓസ്ട്രേലിയയിലെ ടൈറ്റന് ഫെസ്റ്റിവല്‍, ലണ്ടന്‍ മൃവേീൗലെ ഫെസ്റ്റിവല്‍, ഔട്ട് ഓഫ് ആഫ്രിക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ദക്ഷിണാഫ്രിക്കയിലെ എകര്ഹുലേനി ഫെസ്റ്റിവല്‍, ധാക്ക സിനിമേക്കിങ് ഫെസ്റ്റിവല്‍, ഫ്ലോറിഡയിലെ പാംബീച്ച് ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കപ്പെടും.
നേരത്തെ നെതര്ലന് ഡ്സിലെ ഹേഗ് ഫെസ്റ്റിവലില്‍ ഒഫിഷ്യല്‍ സെലക്ഷന് നേടിയ ‘തയാ’ ഇന്ത്യയില്‍ നടക്കുന്ന കൊല്‍ക്കത്ത, ബെംഗളൂരു, പൂനെ, ഹാബിറ്റാറ്റ് ഡല്‍ഹി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും സെലക്ഷന് നേടിയിരുന്നു. ഇന്തോ ഫ്രഞ്ച് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡ് നേടിയിട്ടുള്ള ഈ സിനിമ വരാനിരിക്കുന്ന ചെന്നൈ, ജാര്‍ഖണ്ഡ്, ജയ്പൂര്‍, ഡല്‍ഹി ഡയോരമാ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേരളചരിത്രത്തിന്റെ ശക്തമായ ഏടുകളിലൊന്നായ കുറിയേടത്ത് താത്രിയുടെ ജീവിതത്തെ പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച് ഡോ ജി പ്രഭ തന്നെ രചന നിര്‍വഹിച്ച സിനിമ ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്നു.
അനുമോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിലാണ് നെടുമുടി വേണു, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ അവസാനമായി അഭിനയിച്ചത്. ബാബു നമ്പൂതിരി, രേവതി സുബ്രഹ്മണ്യന്, ദിനേശ് പണിക്കര്‍, പള്ളിപ്പുറം സുനില്‍, നന്ദകിഷോര്‍, കൃഷ്ണന് വടശേരി, ഉത്തര, മീനാക്ഷി, മാസ്റ്റര്‍ ആദിദേവ്, ആനി ജോയന്, ഷാജി ഷാ തുടങ്ങിയവര്‍ മറ്റ് വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
സണ്ണി ജോസഫ് ആണ് ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. ബിജു പൗലോസ് – സംഗീതം, കൃഷ്ണനുണ്ണി – സൗണ്ട് ഡിസൈന്‍, ബോബന് – കലാസംവിധാനം, പട്ടണം റഷീദ് – മേക്കപ്പ്, ഇന്ദ്രന്‍സ് ജയന് – വസ്ത്രാലങ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: