വിഴിഞ്ഞം: ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിലെന്ന് ലത്തീന്‍ അതിരൂപത. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണ് നടക്കുന്നതെന്നും അതിരൂപത കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ നടപടികള്‍ വികൃതമാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു. ഏകദേശം 50ഓളം വൈദികരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സമരത്തെ കര്‍ശനമായി നേരിട്ടതോടെയാണ് ലത്തീന്‍ രൂപത കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇത്രയും നാള് സര്‍ക്കാരും പൊലീസും സംയമനം പാലിക്കുകയായിരുന്നു. പല തവണ ഹൈക്കോടതിയില്‍ നിന്നും സമരക്കാരെ നീക്കം ചെയ്യാനും വഴിതടസ്സം നീക്കണമെന്നും നിര്‍ദേശമുണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: