തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരത്തിന്റെ മറവില്‍ അഴിഞ്ഞാട്ടം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ തല്ലിതകര്‍ത്തു. വാഹനങ്ങളും വയര്‍ലസ് സെറ്റും അടക്കം അടിച്ചു തകര്‍ത്തു. പോലീസുകാരെ വളഞ്ഞിട്ട് തല്ലി. രാത്രി വൈകിയും പോലീസ് സ്‌റ്റേഷനില്‍ തടിച്ചുകൂടി അക്രമികള്‍. പോലീസ് സ്‌റ്റേഷന്‍ തകര്‍ത്തത്, സാമുദായിക സംഘര്‍ഷത്തിന് വേണ്ടി കഴിഞ്ഞദിവസം നടത്തിയ അക്രമത്തില്‍ ആര്‍ച്ച് ബിഷപ്പിനെ പ്രതിയാക്കിയതിനും ഒരാളെ അറിസ്റ്റുചെയ്തതിനും.
ഇന്ന് രാത്രി എട്ടരയോടെയാണ് പോലീസ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തത്. വിഴിഞ്ഞം സ്വദേശി ശേള്‍ടണ്‍ ഉള്‍പ്പെടെ അഞ്ചുപോരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവര മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഇടവകയിലെ വികാരിമാരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് അക്രമികള്‍ മാരകായുധങ്ങളുമായി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. രണ്ട് പോലീസ് വാഹനം തല്ലി തകര്‍ത്തു. പോലീസ് സ്‌റ്റേഷനകത്ത് നിറുത്തിയിരുന്ന രണ്ട് വാഹനം മറിച്ചിട്ട ശേഷം അടിച്ചുതകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌റ്റേഷനുള്ളില്‍ കയറിയ അക്രമികള്‍ വയര്‍ലസ് സെറ്റുകള്‍ അടിച്ചുതകര്‍ത്തു. കമ്പ്യൂട്ടറുകളും നശിപ്പിച്ചു.
തടയാന്‍ ശ്രമിച്ച പോലീസുകാരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. ഒമ്പത് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വിളിച്ചുവരുത്തിയ ആംബുലന്‍സുകളും അക്രമികള്‍ തടഞ്ഞിട്ടു. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു.
ഈസമയം നാമമാത്രമായിരുന്നുപോലീസ് ഉണ്ടായിരുന്നത്. കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയശേഷം ലാത്തിവീശി. കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലീസ് പ്രതിരോധിച്ചതോടെ സമരക്കാര്‍ വിരണ്ടോടി. എഡിഎമ്മും ഡെപ്യൂട്ടി കളക്ടറും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. സംഭവത്തെ തുടര്‍ന്ന് നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിരോധിച്ചു. സ്ഥലത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക