തിരുവനന്തപുരം: ഇന്ത്യന്‍ ഒളിംമ്പിക്സ് അസോസിയേഷന് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പിടി.ഉഷ എംപിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാന കായികതാരത്തിന് പുതിയ ചുമത ഭംഗിയായി ചെയ്യാന്‍ സാധിക്കും.
ഒളിംമ്പിക്സ് മേളയില്‍ രാജ്യത്തിന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ പിടി ഉഷയുടെ സ്ഥാനലബ്ദി കൊണ്ട് സാധിക്കുമെന്നാണ് കായിക ഭാരതം പ്രതീക്ഷിക്കുന്നത്. ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പയ്യോളി എക്സ്പ്രസിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടേയും കേരളത്തിന്റെയും കായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാകുന്നതാവും ഈ തീരുമാനമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: