നെടുങ്കണ്ടം: സെപ്റ്റിക് ടാങ്ക് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് വീട്ടുടമ മരിച്ചു. രണ്ടുപേര്‍ക്ക് മണ്ണിനടിയില്‍ പെട്ട് പരിക്കേറ്റു. രാമക്കല്‍മേട് തോവാളപ്പടി സ്വദേശിയായ പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടിയാണ് മരിച്ചത്. മുകളിലെ മണ്ണും വലിയ കല്ലും ഇടിഞ്ഞ് ഇവരുടെ മുകളിലേക്ക് വീഴുകയായിരുന്നു.
രണ്ടാള് താഴ്ചയുളള കുഴിയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു മാത്തുക്കുട്ടിയും രണ്ട് ജോലിക്കാരും. മാത്തുക്കുട്ടിയുടെ മകന് വേണ്ടിയുളള വീടിന്റെ സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കുകയായിരുന്നു. ഇതിനായി നിര്‍മ്മിച്ച കുഴിയിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ഇവരെ രക്ഷിച്ച് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മാത്തുക്കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ട് പേരെയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: