തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം തടയാൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി പോലീസ് എഫ്.ഐ.ആർ. സഹായമെത്രാൻ ക്രിസ്തുദാസ്, ഫാ. യൂജിൻ പെരേര ഉൾപ്പടെ അമ്പതോളം പാതിരിമാരെയും പ്രതി ചേർത്തിട്ടുണ്ട്. ആർച്ച് ബിഷപ്പും മറ്റ് പാതിരിമാരും ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ട് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതിനും കേസ് രജിസ്റ്റർ ചെയ്തു.
പരാതിക്ക് പു റമേ പോലീസ് സ്വമേധയായും കേസെടുത്തിട്ടുണ്ട്. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പദ്ധതി പ്രദേശം യുദ്ധക്കളമാക്കിമാറ്റിയ ലത്തീൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള സമരസമിതിക്കെതിരെ ഒമ്പത് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമരത്തിനിടെ ഉണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കാനാണ് സർക്കാർ തീരുമാനം. ഈ തീരുമാനം ഹൈക്കോടതിയെ അറിയിക്കും.
സമാനതകളില്ലാത്ത അതിക്രൂരമായ അക്രമമാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്നത്. പൂവാർ, പുതിയതുറ, പള്ളം, പുല്ലുവിള, അടിമലത്തു റ, വിഴിഞ്ഞം മേഖലകളിൽ നിന്ന് നിമഷനേരം കൊണ്ട് മത്സ്യത്തൊഴിലാളികളെ എത്തിച്ചായിരുന്നു അക്രമം. ആഴക്കടലിൽ നിന്നും മത്സ്യത്തെ എറിഞ്ഞ് പിടിക്കുന്ന വെട്ട് ചൂണ്ടയുമായിട്ടായിരുന്നു ലത്തീൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ അക്രമികളെത്തിയത്. വളരെ അപകടകരമായ രീതിയിൽ കഴുത്തിലേക്ക് ചൂണ്ട എറിഞ്ഞ് കീഴ്പ്പെടുത്താനായിരുന്നു നീക്കം. കൂടാതെ പങ്കായം, വല, കമ്പി വെട്ടുകത്തികൾ തുടങ്ങിയവയും അക്രമത്തിന് കരുതിയിരുന്നു. സ്ത്രീകൾക്ക് ഉൾപ്പടെ ആയുധങ്ങൾ നൽകിയാണ് അക്രമത്തിന് എത്തിച്ചത്.
അതേസമയം സമരം തുടരാന്‍ ആഹ്വാനം ചെയ്ത് ലത്തീന്‍ അതിരൂപത പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. തുറമുഖ നിര്‍മാണത്തിനെതിരായ സമരം തുടരണമെന്നാണ് ആഹ്വാനം. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നില്‍പ്പോലും പരിഹാരം കണ്ടിട്ടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. കേസ് നിയമപരമായി നേരിടുമെന്നും ഭയക്കുന്നില്ലെന്നും യൂജിന്‍ പെരേര പ്രതികരിച്ചു. സമരം ചെയ്യുന്നത് ന്യായമായ ആവശ്യത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: