തിരുവനന്തപുരം: ശബരിമലയ്ക്ക് ഓട്ടോയിലും ബൈക്കിലും എത്താന്‍ ശ്രമിക്കുന്നത് വിലക്കി മോട്ടോര്‍ വാഹനവകുപ്പ്. ചരക്ക് വാഹനങ്ങളിലും, അന്യജില്ലകളിൽ നിന്ന് ആട്ടോറിക്ഷയിലുമുള്ള ശബരിമല യാത്ര അപകടകരവും, പെർമിറ്റ് ലംഘനമായതിനാൽ കുറ്റകരമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.
ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് അനുകൂലമായി ഒട്ടേറെ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ഇരുചക്രവാഹനത്തിലുള്ള ശബരിമല യാത്രയും കൂടുതൽ അപകടകരമായതിനാല്‍ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി കഴിയുന്നതും പൊതു യാത്രാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്നു. തീവണ്ടി, കെഎസ്ആര്‍ടിസി എന്നിവ ഉപയോഗിച്ച് കൂടുതലായി യാത്ര ചെയ്യാനും മോട്ടോര്‍ വാഹനവകുപ്പ് ഉപദേശിക്കുന്നു.
സുരക്ഷിതമായ തീർത്ഥാടന യാത്രകളാണ് ആവശ്യമെന്നും മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: