ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രയുടെ പേരില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുന്ന രാഹുല്‍ ഗാന്ധിയെ കാഴ്ചയ്ക്ക് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത് ആരാണ്? കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇങ്ങിനെ ഒരു വിമര്‍ശനം ഉന്നയിച്ചത്.
“രാഹുല്‍ ഗാന്ധിയുടെ രൂപം ആകെ മാറി. ഈ പുതിയ രൂപത്തില്‍ പ്രശ്നമൊന്നുമില്ല. രൂപം മാറ്റാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് നെഹ്രുവിനെപ്പോലെയോ (ദിവസേന ഷേവ് ചെയ്ത് സുന്ദര രൂപമാണ് നെഹ്രുവിന്റേത്), അതല്ലെങ്കില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലോ പോലെ ആക്കിമാറ്റൂ. ഗാന്ധിജിയെപ്പോലെയുള്ള രൂപമാണെങ്കില്‍ കൂടുതല്‍ നല്ലത്. എന്തിനാണ് സദ്ദാം ഹുസൈനെപ്പോലെ ആക്കി മാറ്റുന്നത്?”- ഇതായിരുന്നു കഴിഞ്ഞ ദിവസം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ പ്രസംഗിച്ചപ്പോള്‍ ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയ വിമര്‍ശനം.
ഭാരത് ജോഡോ യാത്ര തുടങ്ങിയതു മുതല്‍ ഒരു വലിയ നാടകീയ ഷോ പോലെയാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളെ ഇളക്കിമറിച്ചുള്ള ഒരു കാല്‍നട യാത്രയല്ല. പകരം കൃത്യമായ വൈകാരികത ഉണര്‍ത്തുന്ന രംഗങ്ങള്‍ ആസൂത്രണം ചെയ്തുള്ള യാത്രയാണ് നടക്കുന്നത്. ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളുടെ മനസ്സാക്ഷിയെ ഇളക്കിമറിക്കാമെന്ന പിആര്‍ ഏജന്‍സിയുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് പറയുന്നു. കര്‍ണ്ണാടകയില്‍ മഴ കൊണ്ട് പ്രസംഗിക്കുന്ന രാഹുല്‍, തുടങ്ങി കൃത്രിമ വൈകാരീക നിമിഷങ്ങളുടെ ചിത്രങ്ങളുണ്ടാക്കി അത് പ്രചരിപ്പിക്കുകയാണ് തന്ത്രം.
രാഹുലിനെ സദ്ദാമിനെപ്പോലെ ആക്കുന്നതിന് പിന്നിലും ഈ പിആര്‍ ഏജന്‍സിയുടെ നിര്‍ദേശമാണെന്നറിയുന്നു. ഒരു രക്തസാക്ഷി പരിവേഷം സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം. അല്ലെങ്കില്‍ രാഹുലിന് യാത്രയുടെ ഭാഗമായി ദിവസേന ഷേവ് ചെയ്യാതെയും താടി ട്രിം ചെയ്യാതെയും പ്രസംഗവേദികളില്‍ രാഹുലിനെ എത്തിക്കുന്നതിന് പിന്നില്‍ വ്യക്തമായ ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഈ യാത്രയ്ക്ക് പിന്നില്‍ ഒരു വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ മോദി വിരുദ്ധ ജേണലിസ്റ്റുകളുണ്ട്. മനുഷ്യാവകാശസംഘടനകളുണ്ട്. മതപരിവര്‍ത്തന ലോബികളുണ്ട്. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മോഹിക്കുന്ന ജിഹാദ് സംഘങ്ങളുണ്ട്. പൗരാവകാശ സംഘടനകളുമുണ്ട്.
എന്നാല്‍ ഇത്തരം ഇമേജ് സൃഷ്ടികൊണ്ടൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടില്ല. രാഹുല്‍ യാത്ര തുടങ്ങിയ ശേഷം കോണ്‍ഗ്രസ് കൂടുതല്‍ ക്ഷീണിക്കുകയാണ്. രാജസ്ഥാനില്‍ ഗ്രൂപ്പ് യുദ്ധം അതിന്റെ പാരമ്യത്തിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് കൂറുമാറി. ഹിമാജല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മത്സരചിത്രത്തിലേ ഇല്ല. കേരളത്തില്‍ പോലും ശശി തരൂരിന്റെ നേതൃത്വത്തില്‍ ഹൈക്കമാന്റ് കേരളത്തില്‍ നിയോഗിച്ച നേതൃത്വത്തിനെതിരെ വലിയ പടയൊരുക്കമാണ് നടക്കുന്നത്. രാഹുല്‍ഗാന്ധിയും ജയ്റാം രമേശും വേണുഗോപാലും ഉള്‍പ്പെടെയുള്ള ഹൈക്കമാന്റ് നേതൃത്വത്തിന്റെ കണ്ണിലെ കരടായ ശശി തരൂര്‍ വൈകാതെ കോണ്‍ഗ്രസില്‍ നിന്നും പുറത്താകും. പക്ഷെ അതിന് മുന്‍പ് കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗത്തെ ശശി തരൂര്‍ കൂടെ നിര്‍ത്തുമെന്ന് കരുതാം.
രാഹുല്‍ഗാന്ധിയുടെ രക്തസാക്ഷിയുടെ പരിവേഷമുള്ള ഇമേജ് പരിവര്‍ത്തനം കോടികള്‍ ചെലവഴിച്ച് സാധ്യമാക്കാമെന്ന മറ്റൊരു മണ്ടന്‍ പരീക്ഷണമായി ഭാരത് ജോഡോ യാത്ര മാറുകയാണ്.
“രാഹുല്‍ ഗാന്ധിയെ സദ്ദാം ഹുസൈനെപ്പോലെ ആക്കുന്നതിന് പിന്നില്‍ ഇന്ത്യയെ മനസ്സിലാക്കാന്‍ കഴിയാത്ത നേതാക്കളാണ്. കാരണം കോണ്‍ഗ്രസ് സംസ്കാരം ഇന്ത്യന്‍ ജനതയുമായി അടുത്ത് നില്ക്കുന്ന ഒന്നല്ലല്ലോ”- ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു.
ഇനി ഏതാണ് ഈ പൊളിറ്റിക്കല്‍ പിആര്‍ ഏജന്‍സി എന്ന് മാത്രമേ വെളിവാകാനുള്ളൂ. അതും വൈകാതെ പുറത്തുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: