മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന് വീട് പുറമ്പോക്കിലായതിനാല്‍ ഉടന്‍ ഒഴിയണമെന്ന് കാട്ടി നോട്ടീസ് നല്‍കിയതിന് പിന്നില്‍ തനിക്ക് പങ്കില്ലെന്ന് മുന്‍ മന്ത്രി എം.എം. മണി.
ഇക്കാനഗറിലെ വീടിരിക്കുന്ന ഭൂമി പുറമ്പോക്കായതിനാല്‍ ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസ്. ദേവികുളം സബ് കളക്ടര്‍ ആണ് നോട്ടീസ് നല്‍കിയത്. സ്ഥലം ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം തേടി സബ് കളക്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് കത്തും നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസിലുണ്ട്. രാജേന്ദ്രന് ഭൂമി കയ്യേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്ന് മണി പറഞ്ഞു.
പഴയ എംഎല്‍എ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും എം.എം.മണി പറഞ്ഞു. ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട് സര്‍വേ നമ്പര്‍ മാറിക്കിടക്കുന്നുവെന്ന് കാട്ടി രാജേന്ദ്രന് തന്നെ റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്മേല് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ഇത് പുറമ്പോക്ക് ഭൂമിയാണെന്ന് വ്യക്തമായതെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കുറച്ചുനാളുകളായി എം.എം.മണിയും എസ്. രാജേന്ദ്രനും തമ്മില്‍ കടുത്ത പിണക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: