Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സെനഗൽ കുതിപ്പ്; ഖത്തറിന്റെ തോല്‍വി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്

. സ്‌കോര്‍നില സൂചിപ്പിക്കുന്നതുപോലെ അനായാസമായിരുന്നില്ല സെനഗലിന്റെ ജയം. സെനഗലിന് വെല്ലുവിളി ഉയര്‍ത്തിയാണ് ഖത്തര്‍ കീഴടങ്ങിയത്. ആദ്യ വിജയവുമായി സെനഗല്‍ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 26, 2022, 11:46 am IST
in Football

ദോഹ: തുടര്‍ച്ചയായ രണ്ടാം കളിയും തോറ്റ ആതിഥേയരായ ഖത്തറിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ആദ്യകളിയില്‍ ഇക്വഡോറിനോട് തോറ്റ അവര്‍ ഇന്നലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ സെനഗലിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെട്ടു. മികച്ച കളി പുറത്തെടുത്തെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചയാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്. സ്‌കോര്‍നില സൂചിപ്പിക്കുന്നതുപോലെ അനായാസമായിരുന്നില്ല സെനഗലിന്റെ ജയം. സെനഗലിന് വെല്ലുവിളി ഉയര്‍ത്തിയാണ് ഖത്തര്‍ കീഴടങ്ങിയത്. ആദ്യ വിജയവുമായി സെനഗല്‍ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി.

തുടക്കം മുതല്‍ സെനഗലാണ് മികച്ചുനിന്നത്. തുടര്‍ച്ചയായി അവര്‍ ഖത്തര്‍ ഗോള്‍മുഖത്തേക്ക് റെയ്ഡ് നടത്തി. കളി കാല്‍മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഡയറ്റയുടെ മികച്ചൊരു ഷോട്ട് ഖത്തര്‍ ഗോള്‍കീപ്പര്‍ ബര്‍ഷാം തട്ടിയകറ്റി. 24-ാം മിനിറ്റില്‍ സെനഗലിന്റെ ഗ്യുയെയുടെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. നാല് മിനിറ്റിനുശേഷം ഖത്തര്‍ ഗോള്‍കീപ്പര്‍ ബര്‍ഷാം തട്ടിയകറ്റിയ പന്ത് സ്വീകരിച്ച സെനഗല്‍ താരം സബാലിക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. അതിനുശേഷമാണ് ഖത്തറിന് നല്ലൊരു അവസരം ലഭിച്ചത്. പന്തുമായി ഒറ്റയ്‌ക്ക് മുന്നേറിയ അക്രം അഫീഫിന് പക്ഷേ ഷോട്ടുതിര്‍ക്കാനായില്ല.  

ആദ്യ പകുതി അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കിനില്‍ക്കേ സെനഗല്‍ ലീഡ് നേടി. ബൗലായെ ഡിയയാണ് ടീമിനായി വലകുലുക്കിയത്. ബോക്‌സിനകത്ത് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പ്രതിരോധ താരം ഖൗക്കി വരുത്തിയ പിഴവ് മുതലെടുത്ത ഡിയ അനായാസമായി പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റ് ആയപ്പോള്‍ സെനഗല്‍ ലീഡ് ഉയര്‍ത്തി. ഇത്തവണ ഫമാറ ഡൈഡ്ഹിയോവുവാണ് സെനഗലിനായി ഗോളടിച്ചത്. ജേക്കബ്‌സിന്റെ പാസ് സ്വീകരിച്ച ഫമാറ തകര്‍പ്പന്‍ ഷോട്ടിലൂടെ വല കുലുക്കുയായിരുന്നു. രണ്ട് ഗോളിന് പിന്നിലായതോടെ ഖത്തര്‍ തിരിച്ചടിക്കാനായി സര്‍വം മറന്ന് പൊരുതി. 66-ാം മിനിറ്റില്‍ ഖത്തറിന്റെ ഖൗക്കി ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും അസാമാന്യമായ സേവിലൂടെ സൂപ്പര്‍ ഗോള്‍കീപ്പര്‍ മെന്‍ഡി അത് വിഫലമാക്കി. അതിനുശേഷം ഗോളെന്നുറിച്ച നിരവധി അവസരങ്ങളാണ് ഖത്തര്‍ പാഴാക്കിയത്.  

ഒടുവില്‍ 78-ാം മിനിറ്റില്‍ ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടി. മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ മുന്‍ടാരി വലയിലെത്തിക്കുകയായിരുന്നു. അധികം കഴിയും മുന്‍പ് സെനഗല്‍ മൂന്നാം ഗോളും അടിച്ചു. പകരക്കാരനായി വന്ന ബാംബ ഡിയെങ്ങാണ് സെനഗലിനായി വലകുലുക്കിയത്.

29ന് ഗ്രൂപ്പ് എയിലെ അവസാന കളിയില്‍ കരുത്തരായ നെതര്‍ലന്‍ഡ്സാണ് ഖത്തറിന്റെ എതിരാളികള്‍. അന്നുതന്നെ സെനഗല്‍ ഇക്വഡോറുമായും ഏറ്റുമുട്ടും.

Tags: Qatarഫിഫ ലോകകപ്പ്Senegal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ തേടി ഇന്ത്യൻ എംബസി : ഗൂഗിൾ ഫോം പുറത്തിറക്കി

Gulf

ഇറാൻ റവലൂഷണറി ​ഗാർഡ്സിന്റെ സ്ലീപ്പർ സെല്ലുകൾ ഖത്തറിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.