ന്യൂദല്‍ഹി: തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാരി ശശിധര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വിവിധ സംസ്ഥാനങ്ങളില്‍ ഗവര് ണറുമായിരുന്ന മാരി ചന്ന റെഡ്ഡിയുടെ മകനാണ് മാരി ശശിധര്‍ റെഡ്ഡി. ഇന്നലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനാ വാള്, ജി. കിഷന് റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് മാരി ശശിധര്‍ റെഡ്ഡിയ്ക്ക് ബിജെപി അംഗത്വം നല്കി. ശശിധര്‍ റെഡ്ഡിയുടെ ബിജെപി പ്രവേശനം തെലങ്കാനയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് സര്‍ബാനന്ദ സോനാവാള്‍ പറഞ്ഞു. 2023ല്‍ തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും പാര്‍ട്ടി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നതായി മാരി ശശിധര്‍ റെഡ്ഡി പറഞ്ഞു. തെലങ്കാനയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കും. ടിആര്‍എസ് ഭരണത്തില്‍ ജനം നിരാശരാണ്. ടിആര്‍എസ് സര്‍ക്കാരിനെ പുറത്താ ക്കാന്‍ ജനം ആഗ്രഹിക്കുന്നു. ജനം ആദ്യം, കുടുംബം ആദ്യം എന്നിവ തമ്മിലുള്ള പോരാട്ടമാണിത്. തെലങ്കാനയില്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുഖ്യപ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഭരണകക്ഷിയായ ടിആര്‍എസിന്റെ പിടിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. അതിന് ബിജെ പിക്കാണ് സാധിക്കുക. അതിനാലാണ് ബിജെപി യില്‍ ചേരുന്നത്. കോണ്‍ഗ്രസില്‍ അഴിമതിയും പണത്തിന്റെ സ്വാധീനവും വര്‍ധിച്ചു വരുന്നു. ടിആര്‍എസിനെ ഫലപ്രദമായി നേരിടുന്നതില്‍ കോണ്‍ ഗ്രസ് പരാജപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ദേശീയ ഉപാദ്ധ്യക്ഷ ഡി.കെ. അരുണ, ദേശീയ വക്താവ് ഗൗരവ് ബാട്ട്യ, ഡോ. ലക്ഷ്മണ് എംപി, ബിജെപി തെലങ്കാന പ്രസിഡന്റ് ബണ്ടി സഞ്ജയ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
2023ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് മുതിര്‍ന്ന നേതാവിന്റെ ബിജെപി പ്രവേശനം.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും കഴിഞ്ഞ ദിവസം നല്കിയ രാജിക്കത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് മാരി ശശിധര്‍ റെഡ്ഡി ഉന്നയിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാക്കളായിരുന്ന കോണ്ട വിശ്വേശ്വര്‍ റെഡ്ഡി, കോമതി റെഡ്ഡി രാജ്ഗോപാല് റെഡ്ഡി, ടിആര്‍എസ് നേതാക്കളായ എറ്റെല രാജേന്ദര്‍, രഘുനന്ദന് റാവു എന്നിവരും നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: