കോഴിക്കോട് : ബോക്സോഫീസില്‍ റെക്കോഡ് കളക്ഷന്‍ നേടി മുന്നേറിയ ‘കാന്താര’ എന്ന കന്നട സിനിമയിലെ ‘വരാഹരൂപം’ എന്ന ഗാനം സിനിമയില്‍ ഉപയോഗിക്കാൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കോടതി. ഇതോടെ തമിഴ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത നേതൃത്വം നല്‍കുന്ന തൈക്കൂടം ബ്രിഡ്ജിന് ഭാഗമായി തിരിച്ചടിയായിരിക്കുകയാണ്.
‘വരാഹരൂപം’ എന്ന ഗാനം തങ്ങളുടെ നവരസം എന്ന പാട്ടിന്റെ കോപ്പിയടിയാണെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് നൽകിയ ഹർജിതള്ളിയാണ് കോഴിക്കോട് ജില്ല കോടതി വരാഹരൂപം എന്ന ഗാനം ഉപയോഗിക്കാന്‍ കാന്താര ടീമിന് അനുമതി നൽകിയത്. അതേ സമയം ഇനി പാലക്കാട് ജില്ലാ കോടതിയുടെ വിലക്ക് കൂടി നീങ്ങിയാലേ കാന്താരയില്‍ വരാഹരൂപം എന്ന ഗാനം ഉപയോഗിക്കാനാകൂ.
വിഷയത്തിൽ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോടത് ജില്ലാ കോടതി തൈക്കൂടം ബ്രിഡ്ജിന്റെ ഹർജി തള്ളിയത്. വരാഹ രൂപം ഗാനം രചിച്ച ശശിരാജ് കാവൂരാണ് ഫേസ്ബുക്കിലൂടെ ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.
“ഇരു വിഭാഗത്തിന്റെയും വാദം കേട്ട കീഴ്‌ക്കോടതി തൈക്കുടം നൽകിയ ഹർജി തള്ളി. തുടർന്ന് വരാഹരൂപത്തിന് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. ഇവിടെ നീതി വിജയിച്ചു” – ഇതാണ് ശശിരാജ് കാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കാന്താര എന്ന ചിത്രം കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ ഒടിടിയായി റിലാസ് ചെയ്തിരുന്നു. വരാഹരൂപം എന്ന ഗാനം ഒഴിവാക്കിയാണ് ഒടിടിയില്‍ കാന്താര ഇറങ്ങിയിരിക്കുന്നത്. ഇതോടെ തൈക്കൂടം ബ്രിഡ്ജിന്റെ പ്രവര്‍ത്തകര്‍ ആഹ്ളാദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് ഭാഗികമായി തിരിച്ചടിയേറ്റു. ഇനി വരാഹരൂപവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പാസാക്കിയ ഇടക്കാല വിലക്ക് കൂടി നീങ്ങിയാലേ കാന്താരയില്‍ വരാഹരൂപം തിരിച്ചെത്തൂ. കഴിഞ്ഞ മാസമാണ് തൈക്കുടം ബ്രിഡ്ജ് സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കാന്താരയുടെ ലോകവ്യാപക റിലീസില്‍ ഇതിനകം 400 കോടി രൂപയിലധികം കളക്ഷന്‍ നേടിക്കഴിഞ്ഞു. ആമസോണിന് ചിത്രത്തിന്റെ ഒടിടി അവകാശം 150 കോടിയ്‌ക്കാണ് വിറ്റതെന്ന് പറയപ്പെടുന്നു. അങ്ങിനെയെങ്കില്‍ ഇപ്പോള്‍ തന്നെ കാന്താരയുടെ കളക്ഷന്‍ 550 കോടി കവിഞ്ഞു. വെറും 16 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പ്രേക്ഷകരുടെ അദമ്യമായ പ്രശംസ നേടിയാണ് മുന്നേറുന്നത്. കാടിനെയും കാടിനെച്ചുറ്റിപ്പറ്റി കഴിയുന്നവരുടെ വിശ്വാസങ്ങളെയും തകര്‍ത്തെറിഞ്ഞ് വികസനം നടത്തുന്നവര്‍ക്കെതിരെ വലിയ ചോദ്യം ഉയര്‍ത്തുന്ന ചിത്രമാണ് കാന്താര.
വരാഹരൂപം ഇല്ലാതെ കാന്താര ഒടിടിയിൽ റിലീസ് ചെയ്തതിനെരിതെ സിനിമയുടെ ആരാധകര്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്. വരാഹരൂപം എന്ന ഗാനം കാന്താരയുടെ ആത്മാവ് തന്നെയാണെന്നും ഈ ഗാനം ഒഴിവാക്കിയതോടെ സിനിമയുടെ ആത്മാവ് നഷ്ടപ്പെട്ടു എന്നുമാണ് പ്രതികരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: