തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദര്‍ശന കമ്പനിയായ പിവിആര്‍ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പര്‍പ്ളക്സ് തിരുവനന്തപുരം ലുലു മാളില്‍ ആരംഭിച്ചു. പന്ത്രണ്ട് സ്ക്രീനുകളാണ് ലുലു മാളിലെ സൂപ്പര്പ്ളക്സിലുള്ളത്.
പിവിആര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് ബിജിലി, പിവിആര്‍ ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ ബിജിലി, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി എംഎ എന്നിവര്‍ ചേര്‍ന്ന് സൂപ്പര്‍പ്ളക്സ് ഉത്ഘാടനം ചെയ്തു. 2022 ഡിസംബര്‍ ആഞ്ചുമുതല് സിനിമാ പ്രദര്‍ശനം ആരംഭിക്കും.
IMAX, 4DX തുടങ്ങിയ അന്താരാഷ്ട്ര ഫോർമാറ്റുകളിൽ ഇവിടെ സിനിമ ആസ്വദിക്കാൻ കഴിയും. ആകെയുളള 12 സ്ക്രീനുകളില്‍ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE കാറ്റഗറിയിലാണ്. മറ്റ് 8 സ്ക്രീനുകളിലും അവസാന നിരയിൽ റിക്ലൈൻ സീറ്റുകൾ ഉൾപ്പടെയുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിൽ പിവിആറിന്റെ സ്ക്രീനുകൾ 14 വർധിക്കും. രണ്ട് പ്രോപ്പർട്ടികളിലായിട്ടാണ് ഈ 14 സ്ക്രീനുകൾ. കേരളത്തിലാകെ 4 സ്ഥലങ്ങളിൽ 27 സ്ക്രീനുകളായും പിവിആറിന്റെ സാന്നിധ്യം ഉയരും. ദക്ഷിണേന്ത്യയിൽ 50 പ്രോപ്പർട്ടികളിലായി 311 സ്ക്രീനുകളാണ് പിവിആർ സിനിമാസിനുളളത്.
രാജ്യാന്തര നിലവാരമുള്ള അൾട്രാ-ഹൈ റെസലൂഷൻ 2K RGB+ ലേസർ പ്രൊജക്ടറും, പ്ലഷ് റിക്ലൈനർ സീറ്റുകളുമുള്ള കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്സാണ് ലുലു മാളിൽ പിവിആർ ഒരുക്കിയിരിക്കുന്നത്. നൂതന ഡോള്‍ബി 7.1 ഇമ്മേഴ്സീവ് ഓഡിയോയും നെക്സ്റ്റ്-ജെന്‍ 3D സാങ്കേതികവിദ്യയുമാണ് മറ്റോരു പ്രത്യേകത.
സിനിമ ആസ്വാദനം അതിവിശാലമാക്കുന്ന വിധത്തിലാണ് മൾട്ടി-ഫോർമാറ്റ് ഓഡിറ്റോറിയങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ന്യൂഡൽഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിന് ശേഷം രാജ്യത്തെ നാലാമത്തെ പിവിആർ സൂപ്പർപ്ളക്സാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് പിവിആറിന് 14 സ്ക്രീനുകള്‍ ഉണ്ട്. കേരളത്തിലാകെ നാലു സ്ഥലങ്ങളിലായി 27 സ്ക്രീനുകളാണ് പിവിആറിനുള്ളത്. ലുലു ഗ്രൂപ്പുമായി സഹകരിച്ച് കേരളത്തില്‍ ഒരിക്കല്‍ കൂടി മികച്ച സിനിമാ അനുഭവം ഒരുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പിവിഅര്‍ ലിമിറ്റ്ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് ബിജ്ലി പറഞ്ഞു.
ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന സമകാലിക ശൈലിയിലാണ് സൂപ്പർപ്ലക്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോയറിൽ മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്ളോട്ടിംഗ് ഐലൻഡ് ഇഫക്റ്റ് തിയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ് ലക്ഷ്വറി സക്രീനുകളായ LUXE യുടെ മുഖ്യആകർഷണം.
ഓഡിറ്റോറിയങ്ങളുടെ പാർശ്വഭിത്തികൾ ‘V’ മാതൃകയിലാണന്നതെന്നും തിയറ്റർ അനുഭവം വിത്യസതമാക്കുന്നു. കൂടാതെ IMAX, LUXE വിഭാഗങ്ങളിൽ പ്രത്യേക വ്യക്തിഗത ലോഞ്ചുകളും ഉണ്ട്. പ്രഗത്ഭരായ അഭിനേതാക്കളുടെയും അഭിനേത്രിമാരുടേയും ക്യൂറേറ്റ് ചെയ്ത കലാസൃഷ്ടികൾ ഈ ലോഞ്ചുകളെ അത്യാകർഷകങ്ങളാക്കുന്നു. ദക്ഷിണേന്ത്യയിൽ പിവിആറിന്റെ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ചുവട് പിടിച്ചാണ് തിരുവനന്തപുരത്ത് ആദ്യത്തെ സുപ്പർപ്ളേക്സ് സ്ഥാപിച്ചതെന്ന് പിവിആർ ജോയിന്റ് മാനേജിങ് ഡയറക്ടർ സഞ്ചീവ് കുമാർ ബിജിലി അറിയിച്ചു.
പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന വമ്പിച്ച പിന്തുണയാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സിനിമാറ്റിക് അനുഭവം ലോകനിലവാരത്തിലേക്ക് കൊണ്ടുവരാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. വന്‍നിര സിനിമകളാണ് വരാനിരിക്കുന്നത് എന്നതും, പ്രേക്ഷകരുടെ ആവേശവും പ്രതീക്ഷയും വാനോളമാണ് എന്നതും കണക്കിലെടുക്കുമ്പോള്‍ ഞങ്ങളുടെ ശ്രമങ്ങളും ആശയങ്ങളും സിനിമ ആസ്വാദകര്‍ തിരിച്ചറിയുമെന്ന ഉത്തമ വിശ്വാസമുണ്ടെന്നും അദേഹം പറഞ്ഞു.
തിരുവനന്തുപത്തെ ലുലു മാളിലേക്ക് പിവിആര്നെ, പ്രത്യേകിച്ച് കേരളത്തിലെ ആദ്യത്തെ സൂപ്പര്പ്ളക്സിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനു മാനേജിംഗ് ഡയറക്ടറുമായ എം.എ.യുസഫ് അലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: