ന്യൂദല്‍ഹി : കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവരും നഷ്ടപരിഹാരത്തിന് അര്‍ഹര്‍. ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. ബോട്ട് ഉടമയ്ക്ക് നല്കുന്ന നഷ്ടപരിഹാര തുകയില്‍ നിന്നും തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ബോട്ടുടമയ്ക്ക് നല്കുന്ന നഷ്ടപരിഹാരത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതം തൊഴിലാളികള്‍ക്ക് നല്‍കണം. രണ്ട് കോടിയാണ് ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരം. തുക കൃത്യമായി നല്കാന് കേരള ഹൈക്കോടതി രജിസ്ട്രിക്ക് കോടതി നിര്‍ദ്ദേശം നല്കി.
2012 ലാണ് കേരളത്തിലെ സമുദ്രാതിര്‍ത്തിയില്‍ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചത്. സെന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവരാണ് മരിച്ചത്. എന്‍ട്രിക്ക ലെക്സി എന്ന എണ്ണ ടാങ്കര്‍ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരായ സാല്‍വത്തോറെ ജെറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവര്‍ മത്സ്യത്തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ വെടിവെയ്ക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ക്പ്പലും നാവികരേയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
എറെനാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് രണ്ട് നാവികര്‍ക്കും ജന്മനാട്ടിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. നീണ്ട ഒമ്പത് വര്‍ഷത്തെ നിയമ നടപടികള്‍ക്കൊടുവിലാണ് കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് 2 കോടി രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കിയിരുന്നു്. ഇതില്‍ ബോട്ടുടമക്ക് നല്കിയ നഷ്ടപരിഹാര തുകയില്‍ അവകാശവാദം ഉന്നയിച്ചാണ് ഏഴ് മത്സ്യ തൊഴിലാളികള്‍ കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: