ഖത്തറില്‍ നടക്കുന്ന ലോക ഫുട്ബോളര് മത്സരത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ‘ഖത്തര്‍ സ്ക്വാഡ്’ എന്ന മ്യൂസിക് വീഡിയോ ആല്‍ബം സൈന മ്യൂസിക്ക് റിലീസ് ചെയ്തു. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന് സംഗീതം പകരുന്ന ഗാനങ്ങള്‍ നിരഞ്ജ് സുരേഷ്, സേബ ടോമി എന്നിവരാണ് ആലപിച്ചത്.
അസ്ക്കര്‍ അലിയെ പ്രധാന കഥാപാത്രമാക്കി ഫൈസല്‍ ഫാസിലുദ്ദീന്‍ സംവിധാനം ചെയ്യുന്ന ഈ മ്യൂസിക് വീഡിയോ ആല്‍ബത്തിന്റെ ഛായാഗ്രഹണം ഡോണ്‍ പോള്‍ പി. നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്- ജസ്സാല്‍ സഹീര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സാബു മോഹന്‍, കലാസംവിധാനം- ഷാരോണ്‍ ഫിലിപ്പ്, കൊറിയോഗ്രാഫര്‍- ഷെറൂഖ് ഷെരീഫ്, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍- വിഘ്നേഷ് അനില്‍കുമാര്‍, ഷിഹാന്‍ മുഹമ്മദ്, അസിസ്റ്റന്റ് എഡിറ്റര്‍- ശ്രീകാന്ത് സജീവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: