തെലുങ്ക് സൂപ്പര്‍താരം നാഗ ചൈതന്യ ഇന്ന് തന്റെ 36-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ പ്രത്യേക വേളയില്‍ സംവിധായകന് വെങ്കട്ട് പ്രഭുവിനൊപ്പമുള്ള താരത്തിന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. കസ്റ്റഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കൃതി ഷെട്ടിയാണ് നായിക. ഒരു ആക്ഷന്‍ ഹീറോ എന്ന നിലയിലേക്ക് ചൈതന്യയുടെ സ്ക്രീന്‍ ഇമേജ് മാറുമെന്ന് ഉറപ്പുതരുന്ന പോസ്റ്റര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സ്വന്തം സഹപ്രവര്‍ത്തകരെ ഏറ്റെടുക്കുന്ന ഒരു പോലീസുകാരന്റെ വേഷമാണ് ചൈതന്യയുടേത് എന്നാണ് പോസ്റ്ററില്‍ സൂചിപ്പിക്കുന്നത്. മുറിവേറ്റിട്ടും തോല്‍ക്കാത്ത നായകനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. റൊമാന്റിക് കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നാഗ ചൈതന്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രം.
തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴില്‍ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്റെ മകനും ഹിറ്റ് സംഗീത സംവിധായകനുമായ യുവന് ശങ്കര്‍ രാജയുമായി സഹകരിച്ച് ആദ്യമായി സംഗീത മഹാനായ ഇളയരാജയും കൂടി ചേര്‍ന്നാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്.
ശ്രീനിവാസ സില്‍വര്‍ സ്ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. എസ്.ആര്. കതിര് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജന് നിര്‍വഹിക്കുന്നു.സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച, ചിത്രീകരണം ഷൂട്ടിംഗ് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പിആര്‍ഓ- എസ് ദിനേശ്, ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: