അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ് മുക്തമാകുമോ ഈ സംസ്ഥാനം എന്ന ആശങ്ക വര്‍ധിക്കുകയാണ്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടെന്ന് ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കാമിനി ബാ ബിജെപിയില്‍ ചേര്‍ന്നു. നവമ്പര്‍ 20നാണ് കാമിനി ബാ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.
ഗുജറാത്തിലെ ദഹേഗാം മണ്ഡലത്തിലെ എംഎല്‍എയായിരുന്നു കാമിനി ബാ. ഇനി ഗുജറാത്തിലെ തെരഞ്ഞെടുപ്പിന് ഒമ്പത് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് കാമിനി ബാ ബിജെപിയില്‍ എത്തിയത്. കോണ്‍ഗ്രസിനെതിരെ ഇപ്പോള്‍ മണ്ഡലങ്ങള്‍ തോറും യാത്ര ചെയ്ത് ആഞ്ഞടിക്കുകയാണ് കാമിനി ബാ.
കോണ്‍ഗ്രസിലെ ഗുജറാത്ത് അധ്യക്ഷന്‍ ജഗ്ദീഷ് താക്കോറിന്റെ ഏജന്‍റാണ് തന്റെ അടുത്തെത്തി സ്ഥാനാര്‍ത്ഥി ടിക്കറ്റിന് ഒരു കോടി രൂപ ആവശ്യപ്പെട്ടതെന്ന ഗുരുതരമായ ആരോപണമാണ് കാമിനി ബാ ഉയര്‍ത്തുന്നത്. ഈ പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരിയ്‌ക്കലും ദഹേഗാം മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്നും ഏജന്‍റ് താക്കീത് ചെയ്തതായി പറയുന്നു. ജനപ്രീതിയുടെ കാര്യത്തില്‍ നടന്ന സര്‍വ്വേയില്‍ ദഹേഗാം മണ്ഡലത്തില്‍ ഒന്നാമതാണ് അവര്‍.
2012ലെ തെരഞ്ഞെടുപ്പില്‍ 2297 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കാമിനി ബാ ജയിച്ചത്. എന്നാല്‍ 2017ല്‍ ബിജെപിയുടെ ബാല്‍രാജ്സിങ് ചൗഹാനോട് തോറ്റു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെട്ട് ഒരു കോടി രൂപ: കാമിനി ബാ
സംഭവം കാമിനി ബാ വിവരിക്കുന്നതിപ്രകാരം:” നവമ്പര്‍ 11ന് ഒരു ഫോണ്‍ കാള്‍ വന്നു. ഗുജറാത്തി ഭാഷയിലാണ് അയാള്‍ സംസാരിക്കുന്നത്. നിങ്ങള്‍ എങ്ങോട്ട് ോകുന്നു നിങ്ങള്‍ എവിടെയാണ് എന്തിനാണ് നിങ്ങള്‍ ഇങ്ങിനെ ഓടിക്കിതയ്‌ക്കുന്നത് ഒരിയ്‌ക്കലും തലവേദന എടുക്കരുത്. നിങ്ങള്‍ തീര്‍ച്ചയായും സ്ഥാനാര്‍ത്ഥി ടിക്കറ്റ് കിട്ടും. നിങ്ങളുടെ സര്‍വ്വേ ഒകെ ആണ്. എല്ലാ ലോക്കല്‍ കൗണ്‍സിലര്‍മാരും നിങ്ങളോട് ഒപ്പമാണ്.”
എന്നാല്‍ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കോര്‍ തനിക്ക് സ്ഥാനാര്‍ത്ഥി ടിക്കറ്റ് നല്‍കുന്നതിന് എതിരാണെന്നായിരുന്നു കാമിനി ബാ അയാളോട് പറഞ്ഞത്. “നവമ്പര്‍ 12 മുതല്‍ വീണ്ടും കാളുകള്‍ വന്നുകൊണ്ടിരുന്നു. സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രശ്നമുണ്ട്. ടിക്കറ്റ് വേണമെങ്കില്‍ ഒരു കോടി രൂപ നല്‍കണം. ഞാന്‍ ആലോചിച്ചിട്ട് പറയാം എന്ന മറുപടി നല്‍കി. ഉടനെ വിവരം അറിയിക്കാന്‍ പറഞ്ഞ് നേരത്തെ ഗുജറാത്തി ഭാഷയില്‍ സംസാരിച്ച ആള്‍ വാട്സാപില്‍ കാള്‍ ചെയ്തു.” – കാമിനി ബാ പറയുന്നു.
കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ഒഴുക്ക്
ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വെള്ളം കുടിക്കുകയാണ്. എ ഐസിസി സെക്രട്ടറിയായിരുന്ന ഹിമാംശു വ്യാസ് രാജിവെച്ചു.തലാല മണ്ഡലത്തിലെ എംഎല്‍എ ആയ ഭഗ് വാന്‍ ബാരാദും രാജിവെച്ചിരുന്നു. നവമ്പര്‍ 10നാണ് ചോട്ടാ ഉദയ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ മോഹന്‍സിന്‍ഹ് രത് വയും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കാമിനി ബായും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: