പോത്തൻകോട്: : ഒരു അഴിമതിക്കും ഇടനല്‍കാതെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം കൈമാറിയതെന്ന് കേന്ദ്ര രാസവസ്തുരാസവളം വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ്ബ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മെഗാ തൊഴില്‍ നിയമന മേളയിലൂടെ കേരളത്തില്‍ പുതുതായി നിയമിക്കപ്പെട്ടവര്‍ക്കുള്ള നിയമനക്കത്തുകള്‍ തിരുവനന്തപുരം സി.ആര്.പി.എഫ് ഗ്രൂപ്പ് സെന്ററിന്റെ പളളിപ്പുറം ക്യാമ്പില്‍ വച്ച് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
ഡിജിറ്റല്‍വല്‍ക്കരണം നടപ്പിലായതോടെ പണം കൈമാറിയ ഉടന്‍ തന്നെ എസ്എംഎസിലൂടെ പണം കൈമാറിയ സന്ദേശം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. സുതാര്യമായ ഇത്തരം നടപടികളിലൂടെ രാജ്യത്തെ പൗരന്മാരെ ഗവണ്മെന്റ് വിശ്വാസത്തിലെടുക്കുയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും, ഈ ലക്ഷ്യത്തിനുവേണ്ടിയാണ് ആസാദി കാ അമൃത് മഹോത് സവത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ 75,000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കിയ മെഗാ തൊഴില്‍ നിയമനമേളക്ക് തുടക്കമിട്ടതെന്നും അദ്ദേഹം. പറഞ്ഞു. രാജ്യമെങ്ങും തുല്യവികസനം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഗവണ്മെന്റുകളും ഇത് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു
. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിന്റെ നിരവധി ജനക്ഷേപദ്ധതികളാണ് ഭാരത ജനതയുടെ കൈകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റ ബട്ടൺ അമർത്തലിലൂടെ എത്തിച്ചെത്. കൊറോണ മഹാമാരിയിലും ഉക്രയിൻ- റഷ്യയുദ്ധങ്ങളിലും രാജ്യം വലിയ പ്രതിസന്ധി നേരിട്ടപ്പോഴും ഭാരത ജനതയുടെ കഠിനമായ അദ്വാനം ഭാരത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പന്നവും 7% ശതമാനത്തോളം നിലനിർത്തിയതായും മറ്റ് രാജ്യങ്ങളായ അമേരിക്കയും ചൈനയും ഫ്രാൻസും ഇംഗ്ലണ്ടും ജപ്പാനും ജർമ്മനിയിലുമെല്ലാം മൊത്തം ആഭ്യന്തര ഉൽപ്പന്നം 4% താഴെയായിരുന്നു എന്നും മന്ത്രി പറഞ്ഞു. ഭാരത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയശേഷം നിരവധി ഉത്പാദന സംരഭങ്ങൾ തുടക്കം കുറിച്ചതായും ഇത് രാജ്യം വികസനത്തിലെത്തിച്ചെന്നും ഭഗവന്ത് ഖുബ കൂട്ടി ചേർത്തു. കേരള സർക്കാരും ഇത്തരത്തിലുള്ള തൊഴിൽ മേളകൾ സംഘടിപ്പിക്കണമെന്നും ഭഗവന്ത് ഖുബ ആവശ്യപ്പെട്ടു.
226 പേര്‍ക്കാണ് ചടങ്ങില്‍ നിയമന ഉത്തരവുകള്‍ വിതരണം ചെയ്തത്. നേവി, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ബി, അസം റൈഫിള്‍സ്, ഐടിബിപി, കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ, വിഎസ്എസ്സി, ഇഎസ്ഐസി, പോസ്റ്റല്‍ വകുപ്പ്, റെയില്‍വേ ഡിവിഷന്, കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് എന്നീ സ്ഥാപനങ്ങളിലേക്കാണ് നിയമനം.
. സി ആർ പി എഫ് പള്ളിപ്പുറം ഡി.ഐ.ജി വിനോദ് കാർത്തിക് , മെഡിക്കൽ ഡി. ഐ.ജി ഡോ: ഇലങ്കരാജ, വി.എസ്.എസ്.സി ചീഫ് കൺട്രോളർ മനോജ്, സതേൺ റെയിൽവെ ഐ.ആർ.പി.എസ് സീനിയർ ഡിവിഷണൽ ഓഫീസർ ലിപിൻ രാജ്, സി.ആർ .പി.എഫ് കമാൺണ്ട് രാജേഷ് യാദവ്, ബി.എസ്.എഫ് കമാൺണ്ട് പി.കെ ഷർമ്മ , സി. ഐ. എസ്. എഫ് കമാൺണ്ട് സുധീർ കുമാർ, കാനാബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ കുമാർ, ഇ.എസ്.ഐ.സി ഡപ്യൂട്ടി ഡയറക്ടർ ഡി. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു
സിആര്‍പിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് ഡിഐജി വിനോദ് കാര്‍ത്തിക് സ്വാഗതവും, കമ്മാന്‍ഡന്റ് രാജേഷ് യാദവ് നന്ദിയും പറഞ്ഞു.
പത്ത് ലക്ഷം പേർക്കുള്ള നിയമന യജ്ഞമായ തൊഴിൽ മേളയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി അതിസംബോധന ചെയ്ത തത്സമയ വെബ് കാസ്റ്റിങിന് ചടങ്ങ് സാക്ഷ്യം വഹിച്ചു. രാജ്യത്ത് 45 കേന്ദ്രങ്ങളിൽ 71,000 പേർക്കാണ് രണ്ടാം ഘട്ടത്തിൽ നിയന കത്തുകൾ വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: