കൊച്ചി: സിബിഎസ്ഇ സംസ്ഥാന സ്കൂള്‍ കലോത്സവം 24 മുതല്‍ 27 വരെ മൂവാറ്റുപുഴ വാഴക്കുളം കാര്‍മല്‍ സിഎംഐ പബ്ലിക് സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓള് കേരള സിബിഎസ്ഇ മാനേജ്മന്റ് അസോസിയേഷന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സിന്റെയും ആഭിമുഖ്യത്തിലാണ് കലോത്സവം. 21 വേദികളിലായി 144 ഇനങ്ങളിലാണ് മത്സരം.
1400ലേറെ സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി 7000 മത്സരാര്‍ഥികള്‍ പങ്കെടുക്കും. 24ന് വൈകിട്ട് അഞ്ചിന് സിനിമാതാരം മിയ ജോര്‍ജ്ജ് കലോത്സവം ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. അഡ്വ ടി.പി.എം. ഇബ്രാഹിം ഖാന് അധ്യക്ഷനാകും. 27ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും.
മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. നടനും സംവിധായകനുമായ രമേശ് പിഷാരടി സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഡോ. സിജന് പോള്‍ ഊന്നുകല്ലേല്‍, മാനേജ്മന്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ ടി.പി.എം. ഇബ്രാഹിം ഖാന്, ട്രഷറര്‍ സി.എ. എബ്രഹാം തോമസ്, മീഡിയ കമ്മിറ്റി ചെയര്മാന് പി.എസ്. അബ്ദുള്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: