കൊല്ലം: കളി ഖത്തറിലാണെങ്കിലും ഫുട്ബാള്‍ ഭ്രാന്തിന്റെ പേരില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ കയ്യേറ്റം നടന്നത് കൊല്ലത്ത്. ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധകര്‍ തമ്മിലാണ് കഴിഞ്ഞ ദിവസം പരസ്യമായി ഏറ്റുമുട്ടിയത്.
കൊല്ലത്ത് ശക്തിക്കുളങ്ങരയിലാണ് സംഭവം. കയ്യാങ്കളിയിലേര്‍പ്പെട്ട യുവാക്കള്‍ക്കെതിരെ ശക്തിക്കുളങ്ങര പൊലീസ് കേസെടുത്തു. കൊല്ലത്ത് നടന്ന അര്‍ജന്റീന, ബ്രസീല്‍ ആരാധകരുടെ ഏറ്റുമുട്ടല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തെരുവില്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ:
രണ്ടു ടീമുകളുടെയും ഫാന്സുകള് കഴിഞ്ഞ ദിവസം ശക്തിതെളിയിച്ചുകൊണ്ട് പ്രകടനം നടത്തിയിരുന്നു. അര്‍ജന്റീനയുടെയും ബസീലിന്റെയും കൊടികള്‍ വഹിച്ചുകൊണ്ടായിരുന്നു പ്രകടനം. പിന്നീട് ഇരു സംഘങ്ങളും തമ്മില്‍ വാക്കേറ്റമായി. കൊടിയും വടിയും ഇരുമ്പുപൈപ്പുകളുമായി സംഘങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു. മുതിര്‍ന്നവര്‍ ഇടപെട്ട് ഏറെ ശ്രമിച്ചതാണ് കയ്യാങ്കളി അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: