ഇസ്ലാമബാദ്: പാക്കിസ്ഥാന് സൈനിക മേധാവിയായി ചുമതലയേറ്റശേഷം ജനറല്‍ ഖമര്‍ ജാവേദ് ബാജ്വയും കുടുംബാംഗങ്ങളും കോടീശ്വരന്മാരായെന്ന് കണക്കുകള്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ബാജ്വയ്ക്കും അദ്ദേഹത്തിന് അടുത്തുള്ള വൃത്തങ്ങളുടേയും സാമ്പത്തിക കണക്കുകളിലാണ് കോടികളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 12.7 ബില്യണില്‍ അധികമാണ് ബാജ്വയുടെ ഇപ്പോഴത്തെ സ്വത്തുക്കളുടെ വിപണി മൂല്യം.
ജനറല്‍ ഖമര്‍ ജാവേദ് ബാജ്വയുടെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തായത്. ഇത് വിവാദമായതോടെ അടിയന്തര അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. ബാജ്വയുടെ നികുതി വിവരങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നികുതി നിയമത്തിന്റെ ലംഘനവും ഔദ്യോഗിക രഹസ്യ വിവരങ്ങളുടെ ലംഘനവുമാണെന്നും പാക് ധനമന്ത്രി മുഹമ്മദ് ഇഷാഖ് ദാറിന്റെ ഓഫീസ് പുറത്തിറക്കിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ റവന്യൂ ഉപദേഷ്ടാവായ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ഓഫീസറോട് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദാര്‍ നിര്‍ദ്ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഖമര്‍ ജാവേദ് ബജ്വ പാക്കിസ്ഥാന് സൈനിക മേധാവിയായതിന് ശേഷം അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ പുതിയ ബിസിനസുകള്‍ ആരംഭിച്ചു. ബാജ്വയുടെ ഭാര്യയുടെ സ്വത്ത് 2016ല്‍ പൂജ്യം ആയിരുന്നത് ആറ് വര്‍ഷത്തിനുള്ളില്‍ 2.2 ബില്യണ്‍ ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് കൂടാതെ അടുത്ത ബന്ധത്തില്‍ ഉള്ളവരില്‍ പലരുടേയും സ്വത്തുക്കളിലും വര്‍ധനവുണ്ടായിട്ടുണ്ട്. ബന്ധുക്കളില്‍ ചിലര്‍ വിദേശ വസ്തുക്കള്‍ വാങ്ങി കോടിക്കണക്കിന് ഡോളര്‍ സമ്പാദിച്ചതായും പാക് മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്.
ബാജ്വയുടെ അടുത്ത രണ്ട് കുടുംബങ്ങള്‍ ശതകോടീശ്വരന്മാരായി. അന്താരാഷ്ട്ര ബിസിനസ് ആരംഭിച്ചു. പലരും ഒന്നിലധികം വിദേശ സ്വത്തുക്കള്‍ വാങ്ങി. കുടുംബത്തില്‍ ചിലര്‍ വിദേശത്തേക്ക് മൂലധനം കൊണ്ട് പോയി. വാണിജ്യ കെട്ടിടങ്ങള്‍, വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന പ്ലോട്ടുകള്‍, ഇസ്ലാമാബാദിലെയും കറാച്ചിയിലെയും വലിയ ഫാം ഹൗസുകള്‍, ലാഹോറിലെ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്ഫോളിയോ എന്നിവയുടെ ഉടമകളും ഇന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ബാജ്വ കുടുംബം സ്വരൂപിച്ച പാക്കിസ്ഥാനിലും പുറത്തുമുള്ള ആസ്തികളുടെയും ബിസിനസുകളുടെയും നിലവിലെ വിപണി മൂല്യം 12.7 ബില്യണിലധികം അധികമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: