പാലക്കാട്: അമ്മയെ കഴുത്തറുത്ത് കൊന്ന് മകന് ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം പാലപ്പുറത്താണ് സംഭവം. സരസ്വതിയമ്മയെ കഴുത്തറുത്ത് കൊന്ന് മകന് വിജയകൃഷ്ണന് ആണ് ജീവനൊടുക്കിയത്. ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ കൊലപാതകമാണെന്ന് പോലീസ് സ്ഥരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
സരസ്വതിയമ്മയുടെ മൃതദേഹം കഴുത്തറുത്ത നിലയിലും വിജയകൃഷ്ണനെ തൂങ്ങി മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. വിജയകൃഷ്ണന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. രാവിലെ 9.15 ഓടെ സരസ്വതിയമ്മയുടെ ചെറിയ മകൻ വീട്ടിലെത്തിയപ്പോഴാണ് വിജയകൃഷ്ണനും അമ്മയും മരിച്ച് കിടക്കുന്നതായി കണ്ടത്.
വീട്ടിൽ കഴിഞ്ഞ കുറച്ച് നാളുകളായി വിജയകൃഷ്ണനും സരസ്വതിയമ്മയും മാത്രമാണ് താമസം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: