ന്യൂദല്‍ഹി: ദല്‍ഹി മന്ത്രി സത്യേന്ദ്ര ജെയിനിനെ ജയിലില്‍ മസാജ് ചെയ്തയാള്‍ പോക്സോ നിയമപ്രകാരം ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞതായി തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തേ, ജെയിനിനെ ജയിലില്‍ മസാജ് ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ജെയിനിനെ ഫിസിയോതെറാപ്പിസ്റ്റ് ആണ് മസാജ് ചെയ്തതെന്ന് എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ന്യായീകരിച്ചിരുന്നു. അതേസമയം, പോക്സോ നിയമപ്രകാരവും 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍), 376 (ബലാത്സംഗം) എന്നീ വകുപ്പുകള്‍ പ്രകാരവും ജയില്‍ ശിക്ഷ അനുഭവിക്കുന്ന റിങ്കുവാണ് ജെയിനിനെ ജയിലില്‍ മസാജ് ചെയ്തത്.
നവംബര്‍ 18 ന് തിഹാര്‍ ജയിലിനുള്ളില്‍ മന്ത്രിയെ റിങ്കു മസാജ് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് ശേഷം വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയരുന്നു. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ‘നിശബ്ദത’ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ജെയിന് കോടതിയെ സമീപിച്ചപ്പോള്‍, നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഫിസിയോതെറാപ്പി നടത്തുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ തന്റെ സഹപ്രവര്‍ത്തകനെ ന്യായീകരിച്ചത്. ഇതാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: