ഖത്തര്‍ :ഹിജാബിന് എതിരായ സമരം ഇറാനില്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഹിജാബിനെ എതിര്‍ക്കുന്ന ഇറാനിലെ ഫുട്ബാള്‍ താരം എഹ്സാന്‍ ഹജ് സഫിയും വാര്‍ത്തകളില്‍ നിറയുന്നു.
ലോകകപ്പ് കളിക്കാന്‍ ഖത്തറില്‍ എത്തിയ എഹ്സാന്‍ ഹജ് സഫി ഇറാനില്‍ ഹിജാബ് വിരുദ്ധ സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു. “ഞങ്ങള്‍ അവര്‍ക്ക് (ഹിജാബ് വിരുദ്ധ സമരം ചെയ്യുന്നവര്‍ക്ക് ഒപ്പം) ഒപ്പമാണെന്ന് അവര്‍ അറിയണം. ഞങ്ങള്‍ അവരെ പിന്തുണയ്‌ക്കുന്നു. അവരുടെ സ്ഥിതിയോര്‍ത്ത് അവരോട് സഹതാപവും ഉണ്ട്. “-എഇകെ ഏതന്‍സിന്റെ കളിക്കാരന്‍ കൂടിയായ എഹ്സാന്‍ ഹജ് സഫി ഖത്തറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഞങ്ങളുടെ രാജ്യത്തെ അവസ്ഥ സ്വീകാര്യമല്ല. ഞങ്ങളുടെ ആളുകള്‍ സന്തുഷ്ടരല്ല. – എഹ്സാന്‍ പറയുന്നു. ഇറാനിലെ ഫുട്ബാള്‍ താരങ്ങള്‍ ഖത്തര്‍ ലോകകപ്പിനെ ഹിജാബ് വിരുദ്ധ സമരത്തിന് പിന്തുണ സൃഷ്ടിക്കാന്‍ പറ്റിയ വേദിയായിട്ട് കൂടിയാണ് കാണുന്നത്. ഹജ് സഫിയെപ്പോലെ ഇറാനിലെ നിരവധി അത്ലറ്റുകള്‍ ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ചും ഹിജാബുകള്‍ അഴിച്ചുമാറ്റിയും പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ ഇറാന്‍ ഫുട്ബാള്‍ ടീമില്‍ എഹ്സാന്‍ ഹജ് സഫി ഒഴികെ മറ്റാരും പരസ്യമായി ഇറാനെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല.
തിങ്കളാഴ്ച ഇംഗ്ലണ്ടുമായി ലോകകപ്പില്‍ ഇറാന്‍ ഏറ്റുമുട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: