ദോഹ: നിരവധി നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് വീണ്ടും മറ്റൊരു നിയന്ത്രണം കൂടി. സ്വവര്‍ഗ ബന്ധങ്ങള്‍ നിരോധിക്കുന്ന നിയമങ്ങളുള്ള രാജ്യമായ ഖത്തറില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന വണ്‍ ലവ് ആംബാന്‍ഡ് ധരിക്കുന്നത് ഫിഫ വിലക്കി. ഖത്തറിന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നാണ് സൂചന.
യൂറോപ്യന്‍ രാജ്യങ്ങളിലെ കളിക്കാര്‍ പ്രത്യേകിച്ച് ക്യാപ്റ്റന്മാരാണ് ഇത്തരത്തില്‍ ആം ബാന്‍ഡ് ധരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇന്ന് കളത്തിലിറങ്ങുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, നെതര്‍ലന്‍ഡ്സിന്റെ വിര്‍ജില്‍ വാന്‍ ഡിക്ക് തുടങ്ങിയ പ്രശസ്ത കളിക്കാര്‍ വണ്‍ ലവ് ആംബാന്‍ഡ് ധരിക്കാന്‍ തീരുമാനിച്ചിരുന്നു.
സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആംബാന്‍ഡ് ധരിക്കുന്ന കളിക്കാര്‍ നീക്കം ആരംഭിച്ചത് നെതര്‍ലാന്‍ഡ്സ് ആണ്, അതിനുശേഷം ഇംഗ്ലണ്ട്, ഡെന്മാര്ക്ക്, ബെല്‍ജിയം, ജര്‍മ്മനി, സ്വീഡന്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഇതിനു വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍, കളി തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഇത്തരത്തില്‍ ബാന്‍ഡ് ധരിച്ചാല്‍ മഞ്ഞക്കാര്‍ഡ് ലഭിക്കുമെന്ന് ഫിഫ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണം അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: