ശബരിമല: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അട്ടിമറിച്ച് സിപിഎം അനുകൂല സര്‍വീസ് സംഘടനയിലെ പോലീസ് ഉദ്യോഗസ്ഥര്‍. സന്നിധാനത്ത് പദ്ധതി നടപ്പാക്കുന്നതിന് നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം നാലിലൊന്നായി കുറച്ചാണ് പദ്ധതിയെ ഇല്ലാതാക്കിയിരിക്കുന്നത്. ഇതിന് ആവശ്യമായ പണവും അനുവദിച്ചിട്ടില്ല. ശബരിമല തീര്‍ഥാടനത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിപിഎമ്മിന്റെ ഫ്രാക്ഷനായ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു സി.ആര് പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐജി പി. വിജയനെയും ഇയാള്‍ അന്ന് സമൂഹമാധ്യമത്തിലൂടെ പരസ്യമായി പരിഹസിച്ചിരുന്നു. ഇടതുപക്ഷ യൂണിയന് നേതാവിന്റെ പ്രസ്താവനയ്ക്ക് അനുകൂലമായി പുണ്യം പൂങ്കാവനം പദ്ധതി ശബരിമലയില്‍ അട്ടിമറിച്ചിരിക്കുകയാണ് സിപിഎം അനുകൂല യൂണിയനിലെ ഉദ്യോഗസ്ഥര്‍.
ശബരിമലയില്‍ ഫലപ്രദമായി നടപ്പാക്കിയ പുണ്യം പൂങ്കാവനം പദ്ധതിക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്ത് വന്നിരുന്നു. ഇതോടെ പുണ്യംപൂങ്കാവനം ശുചീകരണ പരിപാടി രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് വളര്‍ന്നു. കേരളത്തിലെ മറ്റ് പ്രമുഖ ക്ഷേത്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള നീക്കങ്ങളും പിന്നാലെ ആരംഭിച്ചു. അന്ന് മുതല്‍ പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ മറുഭാഗത്ത് സര്‍ക്കാരും സിപി
എം അനുകൂല സര്‍വീസ് സംഘടനകളിലെ ഉദ്യോഗസ്ഥരും തുടങ്ങിയിരുന്നു. ക്ഷേത്രങ്ങളില്‍ പോലീസ് നല്കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ അടക്കമുള്ള ചടങ്ങുകള്‍ പിന്‍വലിക്കുന്നതിന്റെ ആദ്യ പടിയാണ് ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അട്ടിമറിച്ചതിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അടുത്തത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പോലീസ് നല്കുന്ന ആദരവുകള്‍ നിര്‍ത്തലാക്കാനാണ് ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. ഇതിന് വേണ്ട ചരട് വലികള്‍ പോലീസ് അസോസിയേഷന്റെയും, ഓഫീസേഴ്സ് അസോസിയേഷന്റെയും നേതാക്കള്‍ നടത്തുന്നുണ്ട്.
ശബരിമലയില്‍ പോലീസിന് പുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെയും ഭക്തരുടെയും സന്നദ്ധ സംഘടനകളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെയാണ് ശുചീകരണം നടപ്പിലാക്കിയിരുന്നത്. 2011ല്‍ ആണ് ശബരിമലയില്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിക്കുന്നത്.
പോലീസിന്റെ പിന്‍വാങ്ങള്‍ ഉറപ്പാക്കി ദേവസ്വം ബോര്‍ഡ് പുതിയ പദ്ധതിയുമായി രംഗത്ത് വന്നിട്ടുണ്ട്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്കരിച്ച ശുചീകരണ പദ്ധതിയായ പവിത്രം ശബരിമല കഴിഞ്ഞ ദിവസം സന്നിധാനത്ത് ആരംഭിച്ചിട്ടുണ്ട്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരും വിവിധ വകുപ്പ് ജീവനക്കാരും ചേര്‍ന്ന് സന്നിധാനവും പരിസര പ്രദേശങ്ങളിലും ശുചീകരണം നടത്തുന്നതാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: