ന്യൂദല്‍ഹി: മിസ് ഗ്രാന്റ് പാകിസ്ഥാനായി തെരഞ്ഞെടുക്കപ്പെട്ട അനീസ ഷേഖിന്റെ ആധുനിക വേഷവിധാനം കണ്ട് പാകിസ്ഥാനിലെ യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങള്‍ വിമര്‍ശനമുയര്‍ത്തുന്നു. ഇന്ത്യയില്‍ ഹിജാബ് അടിച്ചേല്പിക്കാന് തുനിയുന്ന പാകിസ്ഥാന് സ്വന്തം രാജ്യത്ത് അതിരില്ലാതെ സ്വാതന്ത്ര്യം നല്‍കുന്നത് ഇരട്ടത്താപ്പാണെന്ന് ഇന്ത്യക്കാരായ ചിലരും വിര്‍ശനം ഉയര്‍ത്തുന്നു.
മിസ് ഗ്രാന്റ് പാകിസ്ഥാനായി തെരഞ്ഞെടുക്കപ്പെട്ട മോഡല്‍ അനീസ് ഷേഖ് മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ലിബറല്‍ വേഷമാണ് ധരിച്ചിട്ടുള്ളത്. മിസ് ഗ്രാന്റ് പാകിസ്ഥാന് കിരീടം ധരിച്ച് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രവും ഗ്ലാമര്‍ സിനിമ താരങ്ങളുടെ രീതിയിലുള്ളതാണ്.
അതേ സമയം ഇന്ത്യയില്‍ ഹിജാബ് അടിച്ചേല്‍പ്പിക്കുന്നതിന് പല മതമൗലിക സംഘടനകള്‍ക്കും സഹായം നല്കുന്ന രാജ്യമാണ് പാകിസ്ഥാന്. സ്വന്തം രാജ്യത്ത് ഹിജാബ് പൂര്‍ണ്ണമായും അടിച്ചേല്പിക്കാന് കഴിയാത്ത പാകിസ്ഥാന് ഇന്ത്യയില്‍ അതിന് ശ്രമിക്കുന്നത് ഇരട്ടത്താപ്പല്ലേ എന്ന ചോദ്യവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: