ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിച്ച് സംശയകരമായ രീതിയില്‍ ഫണ്ട് സ്വരൂപിച്ചതായി ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ദല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ദല്‍ഹി പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് പെര്‍വെസ് അഹമ്മദ്, ദല്‍ഹി പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ്, ഓഫീസ് സെക്രട്ടറി അബ്ദുള്‍ മുഖീത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഈ കുറ്റവാളികള്‍ സംശയകരമായ രീതിയിലും അറിയാത്ത ഉറവിടങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചതായി ഇഡി കണ്ടെത്തി.
ശേഖരിച്ച് പണം രഹസ്യമായി ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിക്ഷേപിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇഡി കണ്ടെത്തി. 2022 സെപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സഹോദരസംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, റഹാബ് ഫൗണ്ടേഷന് കേരള എന്നിവയെയും നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: