കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി ഒരുകിലോയോളം സ്വര്‍ണ്ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ യാത്രക്കാരന്‍ പിടിയില്‍. വില്ല്യാപ്പള്ളി സ്വദേശി ഷംസുദ്ദീനെ(42)യാണ് ഞായറാഴ്ച കസ്റ്റംസിന്റെ പിടിയിലായത്. 52 ലക്ഷം രൂപ 1.006 കിലോ സ്വര്‍ണമാണ് പോലീസ് ഇയാളില്‍ നിന്നും പിടികൂടിയത്. സ്വര്‍ണ്ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയാണ് സൂക്ഷിച്ചിരുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ഷംസുദ്ദീന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനകള്‍ക്ക് ശേഷം സംശയം തോന്നിയ ഇയാളെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോകുന്നതിനിടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രാഥമിക ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു ഷംസുദ്ദീന്റെ മറുപടി. ലഗേജ് ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: