സന്‍ഫ്രാന്‍സിസ്കോ: മെല്‍റ്റ് വാട്ടര്‍ ചെസില്‍ ചെസ് പ്രേമികള്‍ കൗതുകപൂര്‍വ്വം കാത്തിരുന്ന മാഗ്നസ് കാള്‍സന്‍-പ്രഗ്നാനന്ദ പോരില്‍ കാള്‍സന് ജയം. മൂന്ന് ഗെയിമുകള്‍ നീണ്ട മത്സരത്തില്‍ ആദ്യ രണ്ട് ഗെയിം ജയിച്ച മാഗ്നസ് കാള്‍സന് മൂന്നാം ഗെയിമില്‍ സമനില മതിയായിരുന്നു. മൂന്നാമത്തെ ഗെയിം സമനിലയില്‍ പിരിഞ്ഞു. 2.5-0.5 പോയിന്‍റുകള്‍ക്ക് മാഗ്നസ് കാള്‍സന്‍ വിജയിച്ചു.
ഒരു റൗണ്ട് മത്സരം കൂടി അവശേഷിക്കെ മാഗ്നസ് കാള്സന് മെല്‍റ്റ് വാട്ടര്‍ ചെസ് ചാമ്പ്യനായി. ആറ് റൗണ്ടില്‍ നിന്നും 17 പോയിന്‍റുകളോടെയാണ് മാഗ്നസ് കാള്‍സന്‍ കിരീടം നേടിയത്. കഴിഞ്ഞ അഞ്ച് റൗണ്ടുകളിലും വിജയിച്ച് അപാരഫോമിലായിരുന്ന കാള്‍സന് വെല്ലുവിളി ഉയര്‍ത്താന്‍ പ്രഗ്നനാന്ദയ്‌ക്ക് കഴിഞ്ഞില്ല. ഡച്ച് ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരിയാണ് എട്ടാം സ്ഥാനത്തെങ്കില്‍ മാഗ്നസ് കാള്‍സനുമായുള്ള തോല്‍വിയോടെ പ്രഗ്നാനന്ദ ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ ടൂര്‍ണമെന്‍റില്‍ അസര്‍ബൈജാന്റെ ഷഖ്രിയാര്‍ മാമെഡയറോവ്, അനീഷ് ഗിരി, യുഎസ് ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോ, മാഗ്നസ് കാള്‍സന്‍ എന്നിവരുമായി പ്രഗ്നാനന്ദ തോറ്റിരുന്നു.
അതേ സമയം ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗെയ്സി ആറാം റൗണ്ടില്‍ ലിയെം ലെ ലെക്വാങ്ങിനെ തോല്‍പിച്ചു. മൂന്ന് റൗണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ട് ഗെയിം വിജയിച്ച അര്‍ജുന്‍ എരിഗെയ്സി മൂന്നാം ഗെയിം സമനിലയില്‍ പിടിച്ചതോടെ തോല്‍ക്കുകയായിരുന്നു. അര്‍ജുന്‍ എരിഗെയ്സി ടൂര‍്ണ്ണമെന്‍റില്‍ നാലാം സ്ഥാനക്കാരനായി.
അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോ പോളണ്ടിന്റെ ജന്‍ ക്രിസ്റ്റഫ് ഡുഡയെ തോല്‍പിച്ച് അട്ടിമറി ജയം നേടിയതോടെ രണ്ടാം സ്ഥാനത്തെത്തി. ഡുഡ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: